വിവാഹമോചന കേസ് നടക്കുമ്പോള്‍ ഭര്‍ത്താവിന് അടിച്ചത് 8 കോടിയുടെ ജാക്ക്പോട്ട് സമ്മാനം, പിന്നീട് കോടതിയില്‍ നടന്നത് നാടകിയ സംഭവങ്ങള്‍

വിവാഹ മോചന കേസ് കോടതിയില്‍ നടന്നുകൊണ്ടിരിന്നപ്പോള്‍ ഭര്‍ത്താവിന് അടിച്ചത് 8 കോടിയുടെ ജാക്ക്പോട്ട് സമ്മാനം.  വന്‍തുകയുടെ അവകാശവാദം സംബന്ധിച്ച തര്‍ക്കവും  കോടതിയിലെത്തി. അമേരിക്കയിലെ മിഷിഗനില്‍ ആണ് സംഭവം നടന്നത്. ഇരുവരും പിരിയാന്‍ തീരുമാനമെടുത്തത് ഏഴുവര്‍ഷം നീണ്ട ദാമ്പത്യത്തിന് ഒടുവിലാണ്.…

വിവാഹ മോചന കേസ് കോടതിയില്‍ നടന്നുകൊണ്ടിരിന്നപ്പോള്‍ ഭര്‍ത്താവിന് അടിച്ചത് 8 കോടിയുടെ ജാക്ക്പോട്ട് സമ്മാനം.  വന്‍തുകയുടെ അവകാശവാദം സംബന്ധിച്ച തര്‍ക്കവും  കോടതിയിലെത്തി. അമേരിക്കയിലെ മിഷിഗനില്‍ ആണ് സംഭവം നടന്നത്. ഇരുവരും പിരിയാന്‍ തീരുമാനമെടുത്തത് ഏഴുവര്‍ഷം നീണ്ട ദാമ്പത്യത്തിന് ഒടുവിലാണ്.

ഭര്‍ത്താവിന്‍റെ അഭിഭാഷകന്‍  സമ്മാനത്തുക ഭര്‍ത്താവിന് മാത്രം  നല്‍കണമെന്ന്  വാദിച്ചു.  പക്ഷെ കോടതി ഭാര്യയ്ക്കും ഒരു വിഹിതം നല്‍കണമെന്ന് ഉത്തരവിട്ടു. വിവാഹ മോചനക്കേസ് കോടതിയിലിരിക്കെ വന്‍തുക ലോട്ടറിയടിച്ചത് റിച്ചാര്‍ഡ് സെലാസ്‌കോയ്ക്കാണ് ഭാര്യ മേരി എന്നീ ദമ്പതികള്‍ക്കാണ്.

സ്വത്തുവകകള്‍ പങ്കിട്ടെടുക്കുന്നതിനുവേണ്ടി ഒരുവരും ഒരു മധ്യസ്ഥനെ നിയോഗിച്ചിരുന്നു. മധ്യസ്ഥനും അഭിപ്രായപ്പെട്ടത്  തുകയുടെ ഒരുഭാഗം മേരിക്കും നല്‍കണമെന്നാണ്. വിഷയം വീണ്ടും കോടതിക്ക് മുന്നിലെത്തിയത്  ഇവര്‍ നിയോഗിച്ച   മധ്യസ്ഥന്‍  മരണപ്പെട്ടത്തില്‍ തുടര്‍ന്നായിരുന്നു.

റിച്ചാര്‍ഡിന്റെ ഭാഗ്യംകൊണ്ടാണ് ലോട്ടറിയടിച്ചത് എന്നതടക്കമുള്ള വാദങ്ങള്‍ കോടതി തള്ളി.  2011 ല്‍ വിവാഹ മോചനംതേടി ഇരുവരുടെയും കേസ് നീണ്ടത് 2018 വരെയാണ്. റിച്ചാര്‍ഡിന് ലോട്ടറിയടിച്ചത് 2013ലുമാണ്.