ഇനിയും ഇങ്ങനെ വേദന സഹിക്കാന്‍ എനിക്ക് വയ്യ, ദയവ് ചെയ്ത് എന്‍റെ കൈകള്‍ മുറിച്ച് കളയു. അപേക്ഷയുമായി യുവാവ്

കോടിക്കണക്കിന് മനുഷ്യരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം വരുന്ന  കൈകളിലും കാലുകളിലും പ്രത്യേകതരത്തിലുള്ള വളര്‍ച്ചയുണ്ടാകുന്ന രോഗമാണ് ബംഗ്ലാദേശ് സ്വദേശിയായ അബ്ദുള്‍ ബജന്ദറിന് ദുരിതങ്ങളില്‍ നിന്ന് രക്ഷ തേടാന്‍ തന്‍റെ  കൈകള്‍ മുറിച്ചുകളയൂവെന്ന അപേക്ഷയുമായി ഡോക്ടര്‍മാരെ സമീപിച്ചിരിക്കുകയാണ് ബജന്ദര്‍ …

കോടിക്കണക്കിന് മനുഷ്യരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം വരുന്ന  കൈകളിലും കാലുകളിലും പ്രത്യേകതരത്തിലുള്ള വളര്‍ച്ചയുണ്ടാകുന്ന രോഗമാണ് ബംഗ്ലാദേശ് സ്വദേശിയായ അബ്ദുള്‍ ബജന്ദറിന് ദുരിതങ്ങളില്‍ നിന്ന് രക്ഷ തേടാന്‍ തന്‍റെ  കൈകള്‍ മുറിച്ചുകളയൂവെന്ന അപേക്ഷയുമായി ഡോക്ടര്‍മാരെ സമീപിച്ചിരിക്കുകയാണ് ബജന്ദര്‍  ഇപ്പോള്‍.

വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. കുടുംബത്തിന്  ചികിത്സകളുമായി മുന്നോട്ട് പോകാന്‍  സാമ്പത്തികശേഷിയില്ല. ബജന്ദര്‍ പറയുന്നത് വേദനകളില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്ക് മുന്നില്‍ അവശേഷിക്കുന്ന ഒരേ ഒരു മാര്‍ഗ്ഗം കൈകള്‍ മുറിച്ചുകളയുക എന്നത്   മാത്രമാണ്.

2016 വരെ മാത്രം 25 ശസ്ത്രക്രിയ നടത്തി. പക്ഷെ അസുഖം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു. ഉമ്മ ആമിനാ ബീബിയും  മകന്റെ ദുരിതം ഇനിയും കണ്ടുനില്‍ക്കാനാവാത്തതിനാല്‍ ബജന്ദറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുകയാണ്. ബജന്ദറിനെ ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത് പരമാവധി തങ്ങള്‍ ചെയ്ത് നോക്കുമെന്നാണ്.

ബംഗ്ലാദേശ് സര്‍ക്കാര്‍ ബജന്ദറിനുള്ള ചികിത്സാസഹായം നല്‍കാമെന്ന് പ്രഖ്യാപിച്ചു.  ഡോക്ടര്‍മാര്‍ ആലോചിക്കുന്നത് ആ തുക  ഉപയോഗപ്പെടുത്തി ചികിത്സ മെച്ചപ്പെടുത്താനാണ്. ഒരു രാത്രിയെങ്കിലും വേദനയില്ലാത്ത കഴിയണം എന്നാണു ബജന്ദറിന്റെ ആഗ്രഹം.