വിവാഹസങ്കല്പങ്ങൾക്ക് പുതുവർണ്ണങ്ങൾ നൽകി റിയൽ ഫ്രെയിംസ് വിജയകുതിപ്പിൽ

ഫോട്ടോഗ്രഫിയെന്നാൽ വെറുമൊരു ജോലി മാത്രമല്ല, ഒരു കല കൂടിയാണ്. ഫോട്ടോഗ്രാഫിയെ ഭ്രാന്തായി കൊണ്ട് നടക്കുന്ന നിരവധി പേരുണ്ട് നമ്മുടെ ഇടയിൽ. ഇത്തരത്തിൽ ഫോട്ടോഗ്രാഫിയെ ഹൃദയമിടിപ്പായി കാണുന്ന രണ്ടു ചെറുപ്പക്കാരുടെ കഷ്ടപ്പാടിന്റെ ഫലമാണ് റിയൽ ഫ്രെയിംസ്…

ഫോട്ടോഗ്രഫിയെന്നാൽ വെറുമൊരു ജോലി മാത്രമല്ല, ഒരു കല കൂടിയാണ്. ഫോട്ടോഗ്രാഫിയെ ഭ്രാന്തായി കൊണ്ട് നടക്കുന്ന നിരവധി പേരുണ്ട് നമ്മുടെ ഇടയിൽ. ഇത്തരത്തിൽ ഫോട്ടോഗ്രാഫിയെ ഹൃദയമിടിപ്പായി കാണുന്ന രണ്ടു ചെറുപ്പക്കാരുടെ കഷ്ടപ്പാടിന്റെ ഫലമാണ് റിയൽ ഫ്രെയിംസ് സ്റ്റുഡിയോ.

ആലപ്പുഴ ജില്ലയിൽ കായംകുളം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഈ സ്റ്റുഡിയോ കുറഞ്ഞകാലം കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ചു പറ്റി. ഗിരീഷ് കാർത്തിക്, ഷെജൂ എന്നീ യുവാക്കളുടെ കഷ്ടപ്പാടിനുള്ള ഫലമാണ് ഈ വിജയം. ഫോട്ടോഗ്രാഫിയിൽ നൈപുണ്യമുള്ള പന്ത്രണ്ടോളം ചെറുപ്പക്കാർ അടങ്ങിയ ഇവരുടെ സംഘം ആധുനിക രീതിയിലുള്ള സംവിദാനങ്ങളാണ് ഫോട്ടോഗ്രഫിക്കായി ഉപയോഗിക്കുന്നത്. ഏറ്റെടുക്കുന്ന വർക്കിനോട് അങ്ങേയറ്റം ആത്മാർത്ഥത ചെലുത്തുന്നത് തന്നെയാണ് ഇവരുടെ വിജയ രഹസ്യവും. ആവിശ്യക്കാരന്റെ മനസ്സിനിണകും വിധമുള്ള ഫോട്ടോ ഫ്രെയിമിൽ പകർത്താൻ ഒരു നല്ല ഫോട്ടോഗ്രാഫർക്ക് കഴിയും. എന്നാൽ ആവിശ്യക്കാരന്റെ സങ്കൽപ്പത്തിനും ഒരുപടി മുകളിലുള്ള ഫോട്ടോകൾ പകർത്തി നൽകിയാണ് ഇവർ തങ്ങളുടെ കഴിവ് തെളിയിക്കുന്നത്. അതിനായി എത്ര കഷ്ട്ടപെടാനും ഇവർക്ക് പൂർണ മനസാണ്.

വെഡിങ് ഫോട്ടോഗ്രാഫി നോർമൽ പാക്കേജ് തുടങ്ങുന്നത് 40,000 രൂപയിലാണ്. ഒരു സ്റ്റിൽ, ഒരു വീഡിയോ, ഒരു ഔട്ട്ഡോർ ഷൂട്ട് എന്നിങ്ങനെയാണ് ഈ നിരക്കിൽ. പിന്നീട് ആവിശ്യക്കാരന്റെ താൽപ്പര്യപ്രകാരം കൂടുതൽ വറൈറ്റികൾ ചേർക്കുമ്പോൾ അതനുസരിച്ചു റേറ്റ് കൂടും. വെഡിങ് ഫോട്ടോഗ്രാഫി കൂടാതെ ക്യാൻഡിഡ് ഫോട്ടോഗ്രാഫി ആൻഡ് വിഡിയോഗ്രഫി, ഫാഷൻ ഫോട്ടോഗ്രാഫി(വുമൺ, കിഡ്‌സ്, മെൻസ്), ഇവെന്റ്സ്, ഷോർട്ട് ഫിലിംസ്, ആഡ് ഫിലിംസ് തുടങ്ങിയവയും ആവിശ്യാനുസരണം ചെയ്തുകൊടുക്കുന്നതാണ്. മികച്ച സൗകര്യങ്ങൾ ഉണ്ടങ്കിലോ പ്രഗത്ഭരായ ഫോട്ടോഗ്രാഫർമാർ ഉണ്ടെങ്കിലോ മാത്രം പോരാ ജനങ്ങളുടെ വിശ്വാസവും അനുഗ്രഹവും ഉണ്ടങ്കിൽ മാത്രമേ ഈ രംഗത് ശോഭിക്കാൻ കഴിയു എന്നാണ് ഇവർ പറയുന്നത്.

Real Frames Studio
Kayamkulam
9656809738