മാതാപിതാക്കള്‍ പഠിക്കാനായി മുറിയില്‍ പൂട്ടിയിട്ട പെണ്‍കുട്ടി വെന്തുമരിച്ചു

മുംബൈ: മാതാപിതാക്കള്‍ പഠിക്കാനായി മുറിയില്‍ പൂട്ടിയിട്ട പെണ്‍കുട്ടിക്കാണ് ഈ  ദുരന്തം ഉണ്ടായത്. മുംബൈയിലെ സബര്‍ബന്‍ ദദാറില്‍ ഞായറാഴ്‌ച്ചയാണ്‌ സംഭവം നടന്നത്‌. ദുരന്തത്തിന്‌ കാരണമായത്‌. മുറി തുറന്ന്‌ രക്ഷപ്പെടാന്‍ കഴിയാഞ്ഞതാണ്‌ . ഫ്‌ളാറ്റ്‌ സമുച്ചയത്തില്‍ തീപിടുത്തമുണ്ടായത്‌ ഉച്ചയ്‌ക്ക്‌ ഒന്നേമുക്കാലോടെയാണ്‌.  മാതാപിതാക്കള്‍ രാവിലെ ശ്രാവണിയുടെ മുറി…

മുംബൈ: മാതാപിതാക്കള്‍ പഠിക്കാനായി മുറിയില്‍ പൂട്ടിയിട്ട പെണ്‍കുട്ടിക്കാണ് ഈ  ദുരന്തം ഉണ്ടായത്. മുംബൈയിലെ സബര്‍ബന്‍ ദദാറില്‍ ഞായറാഴ്‌ച്ചയാണ്‌ സംഭവം നടന്നത്‌. ദുരന്തത്തിന്‌ കാരണമായത്‌. മുറി തുറന്ന്‌ രക്ഷപ്പെടാന്‍ കഴിയാഞ്ഞതാണ്‌ .

ഫ്‌ളാറ്റ്‌ സമുച്ചയത്തില്‍ തീപിടുത്തമുണ്ടായത്‌ ഉച്ചയ്‌ക്ക്‌ ഒന്നേമുക്കാലോടെയാണ്‌.  മാതാപിതാക്കള്‍ രാവിലെ ശ്രാവണിയുടെ മുറി പുറത്തുനിന്ന്‌ പൂട്ടിയതിന്‌ ശേഷം വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ശ്രാവണിയെ അഗ്നിശമന സേനാ പ്രവര്‍ത്തകരെത്തി പുറത്തെത്തിക്കുമ്പോഴേക്ക്‌ അവള്‍ക്ക്‌ ഗുരുതരമായി പൊള്ളലേറ്റിരുന്നു.

ശ്രാവണിയുടെ മുറിയില്‍ നിന്ന്‌ ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിരുന്നു. ആശുപത്രിയിലേക്ക്‌ എത്തിക്കുംമുമ്പ്‌ മരണം സംഭവിച്ചു. ദാദര്‍ പൊലീസ്‌ സ്റ്റേഷന്‍ കോമ്പൗണ്ടിലാണ്‌ ഫ്‌ളാറ്റ്‌ സമുച്ചയം സ്ഥിതിചെയ്യുന്നത്‌. പൊലീസുകാരനാണ്‌ ശ്രാവണിയുടെ പിതാവ്‌.

ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.