വിശക്കുന്നയ്യാ..!

“നീ മോഷ്ടിക്കും അല്ലേടാ നായിന്റെ മോനെ” “തല്ലല്ലെ എന്നെ, വിശന്നിട്ടാ ഞാൻ കട്ടത്… ഇനി എന്നെ ഉപദ്രവിക്ക്ല്ലെ ഞാൻ ചത്തുപോകും ” “നീ ചാത്തു തൊലയണം” “വിശന്നിട്ടായ്യാ” “ഡാ വാ, ദേ ഇവനെ തല്ലിക്കൊല്ലടാ”…

“നീ മോഷ്ടിക്കും അല്ലേടാ നായിന്റെ മോനെ”
“തല്ലല്ലെ എന്നെ, വിശന്നിട്ടാ ഞാൻ കട്ടത്… ഇനി എന്നെ ഉപദ്രവിക്ക്ല്ലെ ഞാൻ ചത്തുപോകും ”
“നീ ചാത്തു തൊലയണം”
“വിശന്നിട്ടായ്യാ”
“ഡാ വാ, ദേ ഇവനെ തല്ലിക്കൊല്ലടാ”
“ഇത് ഞങ്ങൾക്ക് പണി ആകുമോ സാറേ? ”
“നിങ്ങൾ എന്തിനാ പേടിക്കുന്നത്? അടിച്ചു കൊല്ല് ഇവനെ ഞങ്ങൾ അല്ലെ പറയുന്നത്, ”
” എങ്കിൽ വാ, സാറന്മാര് ഉറപ്പ് നല്കിയതല്ലെ… അല്ലെങ്കിലും കുറച്ച് നാളായി കൈ ഒക്കെ ഒന്ന് മെനക്കെടുത്തിയിട്ട്”
” അയ്യോ ഇനിയും തല്ലല്ലെ… ”
” ആ കരയടാ കുറച്ച് കൂടി ഉറക്കെ കരയ് നീ ”
” എനിക്ക് ഇത്തിരി വെള്ളം തരുമോ..? ”
” ആഹാ ഡാ ഇവന് പറയുന്നത് കേട്ടോ, ഇവന് വെള്ളം വേണമെന്ന് ”
” അതിനെന്താ നിനക്ക് വെള്ളം തരാമല്ലോ… ഡാ ആ വെള്ളം ഇങ്ങ് എടുത്തെ ”
” വെള്ളം വെള്ളം… ”
“ആ വെള്ളം കണ്ടപ്പോൾ അവന്റെ കണ്ണിലെ തിളക്കം കണ്ടോ ഹാ ഹാ ഹാ.. നീ ആ വെള്ളം എടുത്ത് നിലത്ത് ഒഴിക്ക്. ”
” ആ കുടിയടാ…പട്ടിയെ പോലെ നക്കി കുടിയ്ക്കടാ. ഞങ്ങൾ ഒന്ന് കാണട്ടെ ”
” ഇത്തിരി വെള്ളം താ എനിക്ക്… ചത്ത്പോകും ഞാൻ ”
” വെള്ളം തന്നല്ലോ നിനക്ക്, നീ അങ്ങനെ കുടിച്ചാൽ മതി .. ”
” സാറേ, ഇവന്റെ പേരില്‍ ഏതെങ്കിലും പാര്‍ട്ടിക്കാരോ, മത വിഭാഗക്കാരോ ആരെങ്കിലും വരുമോ? ഞങ്ങൾ കുടുങ്ങുമോ? ”
” ഹാ ഹാ ഹാ… നിങ്ങൾ എന്താ ഈ പറയുന്നത് ഇവനെ പോലെ ഉള്ളവരെ സംരക്ഷിക്കാനോ ഒന്നും ആരും വരില്ലടാ… പിന്നെ നീ പറഞ്ഞ പാര്ട്ടിക്കാർ, ആഹ് അവർ വരും തിരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രം”
” അങ്ങനെ ആണോ…? എങ്കിൽ ഞങ്ങള് ഏറ്റു സാറേ… ”
” ദയവ് ചെയത് എന്നെ കൊല്ലല്ലേ…. എനിക്ക് ഒരു അമ്മയുണ്ട്, കൂടപ്പിറപ്പ് ഉണ്ട്…. പട്ടിണിയാ അയ്യാ, വിശപ്പ് സഹിക്കാൻ വയ്യാത്തത് കൊണ്ട്‌ മോഷ്ടിച്ചതാ ”
” എന്ത് നോക്കിക്കൊണ്ട് നില്ക്കുവാടാ നിങ്ങൾ..തല്ലിക്കൊല്ല് അവനെ ”
” സാര് പറഞ്ഞത് കേട്ടില്ലേ, അവന്റെ ഉടുതുണി അഴിച്ച് എടുത്ത് കൈ കെട്ടടാ.. അടിച്ചു കൊല്ല് ഇവനെ ”
” കൊല്ലല്ലേ ”
” നീ ഇനി ഒരിക്കലും മോഷ്ടിക്കില്ല ”

…………
അതേ അവന് ഇനി ഒരിക്കലും മോഷ്ടിക്കില്ല.. ഇനി ഇവന് വിശപ്പ് ഉണ്ടാവില്ല… ഈ കാടിന്റെ മകന്റെ കരച്ചില് ആരും കേള്ക്കില്ല….

വിശപ്പ് സഹിക്കാൻ വയ്യാതെ അവന്‍ ആഹാരം മോഷ്ടിച്ചപ്പോൾ ശിക്ഷ മരണം… സുഖ സൗകര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരും ഉന്നതരും പണം മോഷ്ടിച്ചപ്പോൾ ശിക്ഷ സുഖവാസം…..

….. കേരളമേ, നിയമമെ ലജ്ജിക്കുന്നു ഞങ്ങൾ …..

ശുഭം
അനു. ആർ. രാജ്