വൈറലാകാന്‍ വേണ്ടി കപ്പലിന്‍റെ 11-ാം നിലയില്‍ നിന്നും ചാടി, അവസാനം സംഭവിച്ചത്- വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ വീഡിയോക്കുവേണ്ടി യുവത്വം കാട്ടികൂട്ടുന്ന പലതരം പ്രകടനങ്ങള്‍ നമ്മള്‍ ദിവസവും കാണുന്നുണ്ട്. ചിലര്‍ക്ക് ജീവന്‍ തന്നെ ഇതിലൂടെ നഷ്ടപെടുന്ന വാര്‍ത്തകളും കേള്‍ക്കാറുണ്ട്. ഇവിടെയും അമേരിക്കയില്‍ നുന്നുമുള്ള യുവാക്കളുടെ സാഹസിക പ്രകടനം ആണ് പങ്കുവെക്കുന്നത്.…

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ വീഡിയോക്കുവേണ്ടി യുവത്വം കാട്ടികൂട്ടുന്ന പലതരം പ്രകടനങ്ങള്‍ നമ്മള്‍ ദിവസവും കാണുന്നുണ്ട്. ചിലര്‍ക്ക് ജീവന്‍ തന്നെ ഇതിലൂടെ നഷ്ടപെടുന്ന വാര്‍ത്തകളും കേള്‍ക്കാറുണ്ട്. ഇവിടെയും അമേരിക്കയില്‍ നുന്നുമുള്ള യുവാക്കളുടെ സാഹസിക പ്രകടനം ആണ് പങ്കുവെക്കുന്നത്.

അമേരിക്കന്‍ സ്വദേശിയായ നി​ക്കോ​ളെ ന​യ്ദേ​വാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കു​വാന്‍ വേണ്ടി റോ​യ​ൽ ക​രീ​ബി​യ​ൻ ക്രൂ​യി​സ് ക​പ്പ​ലി​ൽ നി​ന്നും ക​ട​ലി​ലേ​ക്കു ചാ​ടി​യ​ത്.

നി​ക്കോ​ളെ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം സം​ഭ​വം ന​ട​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം രാ​ത്രി താ​ൻ ന​ന്നാ​യി മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നും ഉ​റ​ക്ക​ത്തി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റ​പ്പോ​ൾ ക​പ്പ​ലി​ൽ നി​ന്നും ക​ട​ലി​ലേ​ക്ക് ചാ​ടു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്.

ക​പ്പ​ലി​ന്‍റെ അ​ധി​കൃ​ത​ർ തു​ട​ർ​ന്ന് യാ​ത്ര ചെ​യ്യു​ന്ന​തി​ൽ നി​ന്നും നി​ക്കോ​ള​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വി​ല​ക്കു​ക​യാ​യി​രു​ന്നു. ക​ട​ലി​ലേ​ക്കു ചാ​ടി​യ​തി​നു ശേ​ഷം ക​പ്പ​ലി​ലേ​ക്ക് തി​രി​കെ ക​യ​റു​വാ​ൻ പോ​ലും അ​ധി​കൃ​ത​ർ നി​ക്കോ​ള​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

മാ​ത്ര​മ​ല്ല തി​രി​കെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​വാ​ൻ നി​ങ്ങ​ളു​ടേ​താ​യ മാ​ർ​ഗം സ്വീ​ക​രി​ച്ചു​കൊ​ള്ളാ​നും അ​ധി​കൃ​ത​ർ നി​ക്കോ​ള​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും അ​റി​യി​ച്ചു.റോ​യ​ൽ ക​രീ​ബി​യ​ൻ ക്രൂ​യി​സ് ക​പ്പ​ലി​ന്‍റെ അ​ധി​കൃ​ത​ർ നി​ക്കോ​ള​യെ വി​ഡ്ഢി എ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. നി​ക്കോ​ളെ​യ്ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നൊ​രു​ങ്ങു​ക​യാ​ണ്.