യുവതിക്ക് കാറിൽ പ്രസവം. പ്രസവരംഗം കണ്ട് അലമുറയിട്ട് കരഞ്ഞു മക്കൾ

യുവതിക്ക് കാറിൽ സുഖപ്രസവം. യു കെ യിലെ നൊവാഡയിൽ ആണ് ഈ അപൂർവ പ്രസവം നടന്നത്. പൂർണ ഗർഭിണിയായിരുന്ന റൂഡി നാപ്പർ എന്ന യുവതിയാണ് തന്റെ നാലാമത്തെ കുഞ്ഞിന് കാറിൽ വെച്ച് ജന്മം നൽകിയത്. പൂർണ…

യുവതിക്ക് കാറിൽ സുഖപ്രസവം. യു കെ യിലെ നൊവാഡയിൽ ആണ് ഈ അപൂർവ പ്രസവം നടന്നത്. പൂർണ ഗർഭിണിയായിരുന്ന റൂഡി നാപ്പർ എന്ന യുവതിയാണ് തന്റെ നാലാമത്തെ കുഞ്ഞിന് കാറിൽ വെച്ച് ജന്മം നൽകിയത്. പൂർണ ഗർഭിണിയായിരുന്ന റൂഡി തന്റെ ഗർഭവസ്ഥയുടെ അവസാന പരിശോധനക്കായി തന്റെ മൂന്ന് മക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു. എന്നാൽ അപ്പോൾ റൂഡിയിൽ പ്രസവത്തിന്റെ യാതൊരു ലക്ഷണവും കണ്ടു തുടങ്ങിയിരുന്നില്ലായിരുന്നു. എന്നാൽ വഴി മദ്ധ്യേവെച്ചു റൂഡിക്കു സഹിക്കാൻ പറ്റാത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. റൂഡി ഉറക്കെ കരയാൻ തുടങ്ങി. അമ്മയുടെ കരച്ചിൽ കേട്ട് കാറിൽ ഉണ്ടായിരുന്നു ഇളയ രണ്ടു കുട്ടികളും ഒപ്പം കരയാൻ തുടങ്ങി.

ഇതോടെ പേടിച്ചു ഭയന്ന മൂത്ത മകൻ അച്ഛൻ ആന്റണി അഡിസണിനെ ഫോണിൽ വിളിച്ചു. എന്നാൽ അഡിസൺ ഭയപ്പെടാതെ തന്നെ റൂഡിക്കു വേണ്ട നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ഒപ്പം മകനോട് ദൃശ്യങ്ങൾ വിഡിയോയിൽ പകർത്താനും ആവശ്യപ്പെട്ടു. റൂഡിയുടെ വേദന കൂടുന്നതിനൊപ്പം കരച്ചിലിന്റെ ശക്തിയും കൂടി. ഈ രംഗങ്ങൾ കണ്ടു കാറിന്റെ പിൻസീറ്റിൽ ഇരുന്നു മറ്റ് കുഞ്ഞുങ്ങൾ അലമുറയിടാൻ തുടങ്ങി. അതികം വൈകാതെ തന്നെ റൂഡി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ ജനിച്ചയുടൻ കുഞ്ഞു കരയാഞ്ഞത് റൂഡിയെ ആശങ്കപ്പെടുത്തിയെങ്കിലും കുറച്ചു നേരത്തിനു ശേഷം കുഞ്ഞു കണ്ണ് തുറന്നതോടെ റൂഡി സന്തോഷവതിയായി.