സര്‍ക്കാരിന്‍റെ ഹെല്‍മെറ്റ്‌ ബോധവല്‍കരണ പരസ്യത്തില്‍ നായികമാര്‍ ബിക്കിനി അണിഞ്ഞത് വിവാദത്തില്‍

ഹെല്‍മറ്റിന്റെ പരസ്യത്തില്‍ പ്രത്യേകിച്ച് സര്‍ക്കാര്‍ ഒരുക്കുന്ന പരസ്യത്തില്‍ ബിക്കിനി അണിഞ്ഞ് നായിക എത്തിയാല്‍ എങ്ങനിരിക്കും അതുതന്നെയാണ് ഇപ്പോള്‍ ജെര്‍മനിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരസ്യത്തിൽ അടിവസ്ത്രമിട്ട നായിക എത്തിയതോടെ സംഭവം വിവാദമായി. സൈ​ക്കി​ള്‍​ ​യാ​ത്ര​ക്കാ​രെ​ ​ഹെ​ല്‍​മ​റ്റ് ​ധ​രി​പ്പി​ക്കാ​ന്‍​ ​പ്രേ​രി​പ്പി​ക്കു​ന്ന​തി​നാ​യി​…

ഹെല്‍മറ്റിന്റെ പരസ്യത്തില്‍ പ്രത്യേകിച്ച് സര്‍ക്കാര്‍ ഒരുക്കുന്ന പരസ്യത്തില്‍ ബിക്കിനി അണിഞ്ഞ് നായിക എത്തിയാല്‍ എങ്ങനിരിക്കും അതുതന്നെയാണ് ഇപ്പോള്‍ ജെര്‍മനിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരസ്യത്തിൽ അടിവസ്ത്രമിട്ട നായിക എത്തിയതോടെ സംഭവം വിവാദമായി.

സൈ​ക്കി​ള്‍​ ​യാ​ത്ര​ക്കാ​രെ​ ​ഹെ​ല്‍​മ​റ്റ് ​ധ​രി​പ്പി​ക്കാ​ന്‍​ ​പ്രേ​രി​പ്പി​ക്കു​ന്ന​തി​നാ​യി​ ​മ​ന്ത്രാ​ല​യം​ ​പു​റ​ത്തു​വി​ട്ട​ പരസ്യമായിരുന്നു ഇത്. ഗ​താ​ഗ​ത​ മ​ന്ത്രാ​ല​യ​വും​ ​വ​നി​താ​ ​സം​ഘ​ട​ന​ക​ളും​ ​ത​മ്മി​ല്‍ ഇതോടെ​ ​തർക്കമുണ്ടായി. പ​ര​സ്യ​ത്തി​ലെ​ ​മോ​ഡ​ലു​ക​ള്‍ പ്ര​ശ​സ്ത​മാ​യ​ ​ ഒരു ഗെ​യിം ഷോ​യി​ലെ​ ​താ​ര​ങ്ങ​ളാ​യി​രു​ന്നു.

​മോ​ശം​ ​ലു​ക്കാ​ണെ​ങ്കി​ലും​ ​ജീ​വ​ന്‍​ ​ര​ക്ഷ​പ്പെ​ടു​മ​ല്ലോ​ ​എ​ന്നു​ള്ള​ ​പ​ര​സ്യ​വാ​ച​കം​ കൂടിയായപ്പോൾ സംഭവം വിവാദമായി. സ്ത്രീ​പ​ക്ഷ​ക്കാ​രു​ടെ​ ​അ​ഭി​പ്രാ​യം പ​ര​സ്യം​ ​സ്ത്രീ​വി​രു​ദ്ധ​മെ​ന്നു ​മാ​ത്ര​മ​ല്ല​ ​സ​ദാ​ചാ​ര​ വി​രു​ദ്ധ​മെ​ന്നു​മാ​ണ്. വ​നി​താ ​സം​ഘ​ട​ന​ക​ളു​ടെ​ ​പ​ക്ഷം ​ബോ​ധ​വ​ത്ക​രി​ക്കേ​ണ്ട​ത് ​ന​ഗ്ന​ത​കാ​ണി​ച്ച​ല്ല   എന്നാണ്.

ആ​രോ​ഗ്യ​മ​ന്ത്രി​ ​”പൂ​ര്‍​ണ​മാ​യ് ​വ​സ്ത്രം​ധ​രി​​​ച്ച്‌ ​ഹെ​ല്‍​മ​റ്റ് ​വ​ച്ചാ​ലും​ ​ര​ക്ഷ​പ്പെ​ടാം” എന്ന കുറിപ്പോടെ ഫേസ്ബുക്കില്‍  പോസ്റ്റ്‌   ഇട്ടായിരുന്നു പ്രതിഷേധിച്ചത്. പ​ര​സ്യം​ ​എ​ത്ര​യും​ പെ​ട്ടെ​ന്ന് ​പി​ന്‍​വ​ലി​ക്ക​ണ​മെന്നാണ് വ​നി​താ ​സം​ഘ​ട​ന​ക​ളു​ടെ​ ​പ​ക്ഷം.