സൂക്ഷിക്കുക; കേരളത്തില്‍ ഓണ്‍ലൈന്‍ വഴി 1000 രൂപയുടെ ചുരിതാര്‍ വാങ്ങിയ യുവാവിനു നഷ്ടമായത് 97500 രൂപ

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ മലയാളികള്‍ ഒട്ടും പിന്നിലല്ല. കേരളത്തിന്‍ തന്നെയുള്ള ഒരു യുവാവ് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പിനിരയായി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്‌. അടിമാലി സ്വദേശി ജിയോക്ക് ആണ് വലിയ തട്ടിപ്പിനിരയാകേണ്ടി…

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ മലയാളികള്‍ ഒട്ടും പിന്നിലല്ല. കേരളത്തിന്‍ തന്നെയുള്ള ഒരു യുവാവ് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പിനിരയായി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്‌.

അടിമാലി സ്വദേശി ജിയോക്ക് ആണ് വലിയ തട്ടിപ്പിനിരയാകേണ്ടി വന്നത്. ചുരിതാര്‍ ലഭിച്ചപ്പോള്‍ ഗുണമേന്മ ഇല്ലാത്തതിനാല്‍ തിരിച്ചെടുക്കണം എന്ന് കമ്പനിയെ ബോധിപ്പിച്ചു. തിരിച്ച്ടുക്കണമെങ്കില്‍ അക്കൗണ്ട്‌ നമ്പരും വരുന്ന ഓ ടി പി യും അയക്കണമെന്ന് പറഞ്ഞപ്പോള്‍ ജിയോ അയച്ചിരുന്നു.

10 മിനുട്ട് കഴിഞ്ഞ് അക്കൌണ്ടില്‍ ഉണ്ടായിരുന്ന 95000 രൂപ നഷ്ടപെട്ടു. കമ്പനിയെ ഈ വിവരം അറിയിച്ചപ്പോള്‍ മിനിമം 2000 രൂപയുള്ള അക്കൊണ്ട് ഡീടൈല്‍സ് അയക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മറ്റൊരു ബാങ്കിലെ വിവരങ്ങള്‍ നല്‍കി അതോടെ ആ അക്കൊണ്ടിലെ പണവും നഷ്ടമായി.

പിന്നീട് കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ മിനിമം 5000 രൂപ ബാലന്‍സ് ഉള്ള ബാങ്ക് വിവരം നല്‍കിയാല്‍ മാത്രമേ പണം നല്‍കാന്‍ സാധിക്കു എന്ന്‍ അവര്‍ പറഞ്ഞപ്പോള്‍ ആണ് താന്‍ വഞ്ചിക്കപ്പെടുകയാനെന്നു ജിയോ മനസിലാക്കിയത്.