Categories: Current AffairsHealth

കൊറോണ ബാധിച്ച 102 വയസ്സുകാരി രോഗത്തെ മാറ്റിയത് വീട്ടിൽ തന്നെ കഴിഞ്ഞ് കൊണ്ട്, സുബ്ബമ്മ സ്വീകരിച്ച മാർഗ്ഗങ്ങൾ

വീട്ടിലിരുന്ന് സ്വയം ചികിത്സയിൽ കൂടി കോറോണയെ തോൽപ്പിച്ച് 102 വയസ്സുകാരി സുബ്ബമ്മ. ആന്ധ്രയിലെ അനന്തപുര്‍ ജില്ലയിലാണ് സുബ്ബമ്മയുടെ വീട്, ചിട്ടയായ ആരോഗ്യ ക്രമത്തിൽ കൂടിയാണ് സുബ്ബമ്മ കൊറോണ വൈറസിനെ തോൽപ്പിച്ചത്. ഓഗസ്റ്റ് 21നാണ് സുബ്ബമ്മയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നെഗറ്റിവ് ആയ അവര്‍ ഇപ്പോള്‍ പഴയതുപോലെ ഊര്‍ജസ്വലയും ആരോഗ്യവതിയുമാണ്.
അഞ്ച് ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണ് സുബ്ബമ്മയ്ക്ക്. ഒരു മകനോടൊപ്പമാണ് താമസം. വീട്ടിലെ നാലു പേര്‍ കോവിഡ് പോസിറ്റിവ് ആയിരുന്നു. അറുപത്തിരണ്ടുകാരനായ മകനെ മാത്രമാണ് ആശുപത്രിയിലാക്കിയത്. മകന് പ്രമേഹം ഉണ്ടെന്നതായിരുന്നു കാരണം. മരുമകള്‍, കൊച്ചുമകന്‍, കൊച്ചുമകന്റെ ഭാര്യ എന്നിവരെല്ലാം വീട്ടില്‍ തന്നെ കവിഞ്ഞു.
വീട്ടില്‍ തന്നെ കഴിഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിച്ചതായാണ് സുബ്ബമ്മ പറയുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകളെല്ലാം കൃത്യസമയത്ത് കഴിച്ചുവെന്ന് സുബ്ബമ്മ പറയുന്നു. ഇതോടൊപ്പം പതിവ് ആഹാരങ്ങളായ റാഗി ഉപ്പുമാവും മധുരം ചേര്‍ത്ത നാരങ്ങാവെള്ളവും കഴിച്ചു. ചിക്കന്‍ കറിയും മറ്റ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും ധാരാളമായി കഴിച്ചിരുന്നതായും ഈ മുത്തശ്ശി പറഞ്ഞു.

Krithika Kannan