ഇവരു വേറെ മൂഡിലാ, വൈറലായി അപർണയുടെയും ജീവയുടെയും കിച്ചൻ സീരീസ് ഫോട്ടോഷൂട്ട്

പ്രേക്ഷകർക്ക് പ്രിയപ്പെട്ട അവതാരകരിൽ ഒരാളാണ് ജീവ, സോഷ്യൽ മീഡിയയിലും താരം ഏറെ സജീവമാണ്. സി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയാണ് ജീവയെ ശ്രദ്ധേയമാക്കിയത്. ഷോയിലെ അവതാരകൻ ആയതിനെ കുറിച്ച് ജീവ നേരത്തെ സംസാരിച്ചിരുന്നു. അടുത്തിടെ ആണ് ജീവ തന്റെ ഭാര്യയെ കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചും എല്ലാം തുറന്നു പറഞ്ഞത്. ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറെ നിറഞ്ഞു നിൽക്കുന്നത് ഈ താര ദമ്പതികൾ ആണ്.

പ്രേക്ഷർക്ക് വളരെ ഇഷ്ടമാണ് ഇവരെ, നിരവധി ആരാധകരും ഇവർക്കുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരു കിച്ചൻ ഷൂട്ടെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജിക്സൺ ഫ്രാൻസിസാണ്. ജീവയുടെയും അപർണയുടെയും അഞ്ചാം വിവാഹ വാർഷിക ഫോട്ടോഷൂട്ട് സീരീസിലെ പുതിയ ഫോട്ടോസാണിവ.

ജീവയും അപർണ്ണയും ഇടക്ക് ഇവരുടെ യൂട്യൂബ് ചാനലിൽ എത്താറുണ്ട്.  താരങ്ങളുടെ കെമിസ്ട്രിയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ജീവയുമൊത്തുള്ള വീഡിയോ മിക്കപ്പോഴും ്ര്രടന്‍ഡിങ്ങില്‍ എത്താറുണ്ട്. കാബിന്‍ ക്രൂ ആയിരുന്ന അപര്‍ണ ജോലി ഉപേക്ഷിച്ച് ഇപ്പോള്‍ ജീവയുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നത്.

Krithika Kannan