മോഹന്‍ലാല്‍ ചിത്രത്തില്‍ മുഴുവന്‍ ദുരൂഹത..! ടീസര്‍ കണ്ട് അമ്പരന്ന് ആരാധകര്‍..!

മലയാള സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തേയും വിജയം കണ്ട കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ട്. ദൃശ്യം എന്ന് ഹിറ്റ് സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് ഒരുമിച്ച് എത്തുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ വലിയ ആവേശത്തിലാണ് ആരാധകര്‍. ഇരുവരും വീണ്ടും പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ പ്രതീക്ഷയും ഏറെയാണ്. ഇപ്പോഴിതാ ട്വല്‍ത്ത് മാന്‍ എന്ന ജീത്തു ജോസഫ് സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ആണ് ശ്രദ്ധ നേടുന്നത്.

ഒരുപാട് നിഗൂഢതകളും ദുരൂഹതയും നിറച്ചുകൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ആരാധകരെ മുള്‍ മുനയില്‍ എത്തിച്ചിരിക്കുന്ന ടീസര്‍ സിനിമയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പിന് ആവേശം കൂട്ടിയിരിക്കുകയാണ്. പക്ഷേ സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ട്വല്‍ത്ത് മാന്‍ എന്ന ചിത്രം പെട്ടെന്ന് തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന.

മാത്രമല്ല സിനിമ ഒരു ഡയറക്ട് ഒടിടി റിലീസ് ആണ്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ഒരു ത്രില്ലര്‍ സിനിമ എന്ന നിലയില്‍ ഈ ജീത്തു ജോസഫ് ചിത്രവും ശ്വാസം അടക്കിപ്പിടിച്ച് കണ്ടു തീര്‍ക്കേണ്ടി വരും എന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാലിന് പുറനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍

അണിനിരക്കുന്നുണ്ട്. അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ എന്നിവരും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നു.

 

 

 

Previous articleഅതിജീവിതയ്ക്ക് വേണ്ടി തെരുവിലേക്ക് ഇറങ്ങുന്നു..! സത്യാഗ്രഹം..! സിനിമാ മേഖലയില്‍ നിന്ന് ആരൊക്കെ?
Next articleപിതൃക്കള്‍ ഒപ്പം നിന്നു; ‘ശവം വാരി’ എന്ന് നിങ്ങള്‍ കളിയാക്കിയ, അനാഥ മൃതദേഹങ്ങളുടെ ഉടയോനായ വിനു വിവാഹിതനായി