276 പെണ്‍കുട്ടികളെ പീഡിപ്പിച്ച ആള്‍ അറസ്റ്റില്‍, നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്, എങ്ങനെ ഇതിനെ പ്രതിരോധിക്കാം..

നമ്മുടെ സമൂഹത്തില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യമാണ് നാള്‍ കൂടുന്തോറും നമ്മുക്ക് കാണാന്‍ സാധിക്കുന്നത്. ഇതിനെതിരെ ആരൊക്കെ പറഞ്ഞാലും പ്രവര്‍ത്തിച്ചാലും ഒരു ശമനവും സമൂഹത്തില്‍ ഉണ്ടായിട്ടില്ല.  മാതാപിതാക്കള്‍ക്ക് ഈ ഉത്കണ്ഠയുണ്ടാകാറ് മക്കള്‍ ഇരയാകുമോ, അവരുടെ…

നമ്മുടെ സമൂഹത്തില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യമാണ് നാള്‍ കൂടുന്തോറും നമ്മുക്ക് കാണാന്‍ സാധിക്കുന്നത്. ഇതിനെതിരെ ആരൊക്കെ പറഞ്ഞാലും പ്രവര്‍ത്തിച്ചാലും ഒരു ശമനവും സമൂഹത്തില്‍ ഉണ്ടായിട്ടില്ല.  മാതാപിതാക്കള്‍ക്ക് ഈ ഉത്കണ്ഠയുണ്ടാകാറ് മക്കള്‍ ഇരയാകുമോ, അവരുടെ ശരീരത്തിനോ മനസ്സിനോ ഒരു പോറലെങ്കിലും ഏല്‍ക്കുമോയെന്നതാണ്.

276 കുട്ടികളെ പീഡിപ്പിച്ച ഒരാള്‍, ഒടുവില്‍ പിടിക്കപ്പെട്ടു. പീഡിപ്പിക്കപ്പെട്ടവരില്‍ മുക്കാല്‍ പങ്കും കടല്‍ത്തീരത്ത് താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍. എന്തെങ്കിലും പറഞ്ഞ്, പറ്റിച്ച ശേഷം കുട്ടികളെ വാഹനത്തില്‍ കയറ്റി, ഒഴിഞ്ഞയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കും. അയാള്‍ പിടിക്കപ്പെട്ടത് വിദഗ്ധരായ സംഘത്തിന്റെ നീണ്ട അന്വേഷണത്തിനൊടുവിലാണ്.

കോടതി പ്രതിക്ക് വിധിച്ചിരിക്കുന്നത് 60 വര്‍ഷത്തെ തടവാണ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളാണ് ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗിക പീഡനക്കേസുകളില്‍ ഏതാണ്ട് പകുതിയോളം. ഇതാവസാനിപ്പിക്കാന്‍ മാതാപിതാക്കള്‍   എടുക്കേണ്ട മുന്കരുതലാണ്   ഇവിടെ പറയുന്നത്.

കുട്ടിയെ ഒരുരീതിയിലും കുറ്റപ്പെടുത്താതിരിക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. സ്‌നേഹത്തോടെയും സംഭവിച്ച കാര്യത്തെ ഒരു അപകടമാണെന്ന് അവരെ ധരിപ്പിക്കുക. ലൈംഗികാതിക്രമങ്ങളെ കുറിച്ച്‌ കുട്ടിയില്‍ വേണ്ട അവബോധമുണ്ടാക്കാം. അതിനുവേണ്ട അറിവുകള്‍ പകര്‍ന്നുനല്‍കാം. വെബ്‌സൈറ്റുകള്‍, വിദഗ്ധര്‍ എന്നിങ്ങനെയുള്ള കണ്ണികളെ ഇതിനായി കുട്ടിയിലേക്ക് ഇണക്കിച്ചേര്‍ക്കാം.