48 മെഗാ പിക്‌സൽ ക്യാമറയുമായി ഷവോമിയുടെ റെഡ് മി നോട്ട് 7

കുറെ ഏറെദിവസങ്ങളായി  ഉപഭോക്താക്കൾ കാത്ത്തിരിന്നതാണ് ഷവോമി റെഡ് മി നോട്ട് 7. പ്രധാനമായിട്ടും ഇതിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ ക്യാമെറായാണ്.48  മെഗാ പിക്സൽ ക്യാമെറായാണ് അതിന്റെ പ്രധാന കാരണം.കൂടാതെ ഇത് ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന…

കുറെ ഏറെദിവസങ്ങളായി  ഉപഭോക്താക്കൾ കാത്ത്തിരിന്നതാണ് ഷവോമി റെഡ് മി നോട്ട് 7. പ്രധാനമായിട്ടും ഇതിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ ക്യാമെറായാണ്.48  മെഗാ പിക്സൽ ക്യാമെറായാണ് അതിന്റെ പ്രധാന കാരണം.കൂടാതെ ഇത് ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ കൂടിയാണ് .അതായത് മറ്റു 48 മെഗാപിക്സലിന്റെ ക്യാമറ സ്മാർട്ട് ഫോണുകൾ 30000 രൂപയ്ക്ക് മുകളിൽ വാങ്ങിക്കുവാൻ കഴിയുമ്പോൾ ഷവോമിയുടെ റെഡ്മി നോട്ട് 7 സ്മാർട്ട് ഫോണുകൾ 10000 രൂപ റെയിഞ്ചിൽ ലഭിക്കുന്നു.

ഇതിന്റെ മറ്റു സവിശേഷതകൾ , 6 .3  ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080 *2340  പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android Oreoൽ  തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത്.കൂടാതെ ഷവോമിയുടെ തന്നെ റെഡ്മി നോട്ട് 7 പ്രൊ എന്ന മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .

കൂടാതെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത്, 13  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ്  ആണ് ഈ മോഡലുകൾക്ക് റെഡ്മി നൽകിയിരിക്കുന്നത് .കൂടാതെ Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില ഏകദേശം 10500 രൂപയ്ക്ക് അടുത്താണ് .കൂടാതെ റെഡ്മി നോട്ട് 7 പ്രൊ മോഡലുകൾ 15000 രൂപ റെയിഞ്ചിലും പ്രതീക്ഷിക്കാം .