ഏഴ് മില്ല്യണ്‍ കാഴ്ചക്കാരുമായി മഹാവീര്യര്‍ ടീസര്‍; നന്ദി പറഞ്ഞ് നിവിന്‍ പോളി

നിവിന്‍ പോളിയും ആസിഫ് അലിയും നായകന്മാരാവുന്ന പുത്തന്‍ ചിത്രം മഹാവീര്യറിന്റെ ടീസര്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കണ്ടുകഴിഞ്ഞത് ഏഴ് മില്ല്യണ്‍ കാഴ്ചക്കാര്‍. ഇതോടെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നിവിന്‍ പോളി രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ആരാധകര്‍ക്ക്…

mahaveeryar-teaser-views

നിവിന്‍ പോളിയും ആസിഫ് അലിയും നായകന്മാരാവുന്ന പുത്തന്‍ ചിത്രം മഹാവീര്യറിന്റെ ടീസര്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കണ്ടുകഴിഞ്ഞത് ഏഴ് മില്ല്യണ്‍ കാഴ്ചക്കാര്‍. ഇതോടെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നിവിന്‍ പോളി രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. പോളി ജൂനിയര്‍ പിക്ചര്‍സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. ഏറെ കൗതുകം നിറഞ്ഞ ദൃശ്യങ്ങളാണ് ടീസര്‍ കാണിക്കുന്നത്. ലാല്‍, ലാലു അലക്സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.