പാര്‍വ്വതി ജയറാമിനെ ബോഡി ഷെയിമിംഗ് ചെയ്യുന്നവരോട്..!! വൈറല്‍ കുറിപ്പ്..!!

ഇന്ന് അഭിനയ രംഗത്ത് സജീവമല്ലെങ്കിലും മലയാളികളുടെ മനസ്സില്‍ പാര്‍വ്വതി എന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. നടന്‍ ജയറാമും ആയിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് നടി അഭിനയ രംഗത്ത് നിന്ന് പൂര്‍ണമായും വിട്ടുനിന്നത്. ഒരുപാട് സിനിമകളിലൂടെ…

ഇന്ന് അഭിനയ രംഗത്ത് സജീവമല്ലെങ്കിലും മലയാളികളുടെ മനസ്സില്‍ പാര്‍വ്വതി എന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. നടന്‍ ജയറാമും ആയിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് നടി അഭിനയ രംഗത്ത് നിന്ന് പൂര്‍ണമായും വിട്ടുനിന്നത്. ഒരുപാട് സിനിമകളിലൂടെ മലയാളി മനസ്സുകളില്‍ കയറിക്കൂടി ഈ നടിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടിയെ അധിക്ഷേപിച്ചും ബോഡി ഷെയ്മിംഗ് നടത്തിയും വരുന്ന കമന്റുകളോടുള്ള ഒരു ഒരു മറുപടി കുറിപ്പാണ് വൈറലാകുന്നത്… കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ഞാന്‍ ഇവിടെ 30 ന്റെ തുടക്കത്തില്‍ ആണുള്ളത്. എന്നെ ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാമെങ്കിലും, കഴിഞ്ഞ 2 വര്‍ഷം കൊണ്ട് ഒരുപാട് മാറ്റങ്ങള്‍ ശാരീരികമായും മാനസികമായും ഉണ്ടാക്കി. അതുപോലെ ആര്‍ക്കും മാറ്റങ്ങളുണ്ടാക്കാം. പ്രായം ആകാം. ചെറുപ്പം തോന്നിയേക്കാം.
തടിക്കാം, ചിലപ്പോള്‍ മെലിയാം,ചിലപ്പോള്‍ മുടിവളരാം,ചിലപ്പോള്‍ വെളുക്കും, ചുവക്കും, ചിലപ്പോള്‍ ഇരുളും ഇതൊക്കെ മനുഷ്യരുടെ ഇടയില്‍ സര്‍വ്വസാധാരണമാണ്. ഇത് അത്യാവശ്യം റീച്ചുള്ള ഫേസ്ബുക്കില്‍ കണ്ട ഒരു ഫോട്ടോയാണ് താരദമ്പതികളായ ശ്രീ ജയറാമും ശ്രീമതി പാര്‍വ്വതിയുടെയും. ഇത് പുതിയ ഫോട്ടോയാണോന്ന് അറിയില്ല. ഇതിലെ കമന്റുകള്‍ വായിച്ച് കിളി പോയിട്ടാ ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്.

കമന്റുകള്‍ ഇങ്ങനെയാണ്.. ഈ കോലത്തിലും കൊണ്ടുനടക്കാന്‍ ഒരു മനസ്സുണ്ട്. പാര്‍വതി ഷുഗര്‍ പെഷ്യന്റ് ആണ്.എന്തോ മരുന്നൊക്കെ കഴിച്ചു തടി കുറയ്ക്കാന്‍ നോക്കിയത്. എന്തായാലും സംഭവം കളര്‍ ആയിട്ടുണ്ട്. കഴുത്തിലും കൈയ്യിലും ഒക്കെ കുറച്ചുകൂടി കഴിഞ്ഞാല്‍ ടൈറ്റാനിക്കിലെ കഥപറയുന്ന അമ്മൂമ്മ പോലെയാവും പാര്‍വതി.ഇങ്ങനെ പോവുകയാണ് ഇതിന്റെ കമന്റുകള്‍. ഒക്കെ എത്ര സാക്ഷരത നിറഞ്ഞവര്‍ ആണെന്ന് പറഞ്ഞാലും മലയാളികള്‍ ബോഡി ഷെയ്മിങ് മറക്കില്ല എന്നതിനര്‍ത്ഥം. ഇത് തുടര്‍ന്നു കൊണ്ടു പോവുകയാണ്. ഇത്രമാത്രം നെഗറ്റീവ് പറയാന്‍ എന്താണ് ഫോട്ടോയിലുള്ളത്.

അവരുടെ ശരീരത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ്.? ചിലപ്പോള്‍ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാവാം. ഏതെങ്കിലും ഒരു രോഗത്തിന് ഒരു മരുന്ന് കഴിക്കാന്‍ ഉണ്ടാവും. അത് ഒരു ഹോര്‍മോണ്‍ പ്രശ്‌നം ആയിരിക്കാം. എങ്കിലും ഇങ്ങനെയൊക്കെ നെഗറ്റീവ് പറയേണ്ട ആവശ്യം ഉണ്ടോ. അവരുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഇങ്ങനെ പറയുമോ.? ബോഡി ഷെയ്മിംഗ് ചെയ്യുമ്പോള്‍ ഓര്‍ക്കുക ഒന്നും ആര്‍ക്കും ശാശ്വതമല്ല. ഒരു തളര്‍ച്ച ഉണ്ടാവാന്‍ നിമിഷങ്ങള്‍ മതി…