കഴുത്തറ്റം വെള്ളത്തിൽ  ഒരു മാസത്തോളം നിന്നിട്ടാണ് ജൂഡ്  ഈ സിനിമ ചെയ്യ്തത്, ജോയ് മാത്യു  

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘2018’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ താൻ എത്തിയപ്പോൾ അറിഞ്ഞതാണ് ഈ സിനിമക്ക് വേണ്ടി ജൂഡ് ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്നു നടൻ ജോയ് മാത്യു പറയുന്നു. അന്ന് തനിക്കു മനസിലായ…

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘2018’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ താൻ എത്തിയപ്പോൾ അറിഞ്ഞതാണ് ഈ സിനിമക്ക് വേണ്ടി ജൂഡ് ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്നു നടൻ ജോയ് മാത്യു പറയുന്നു. അന്ന് തനിക്കു മനസിലായ കാര്യമാണ് ഈ ചിത്രം വലിയ രീതിയിൽ ഹിറ്റ് ആകുമെന്ന്, അതുപോലെ ആയിരുന്നു ജൂഡിന്റെ ആത്മാർത്ഥതയും കഠിനാധ്വാനവും.

ഈ ചിത്രത്തിന് വേണ്ടി കഴുത്തറ്റം വെള്ളത്തിൽ  ഒരു മാസത്തോളം നിന്നിട്ടാണ് ഈ ചിത്രത്തിന്റെ ഷൂട്ട് ചെയ്യ്തിരുന്നത്. അന്യഭാഷ ചിത്രങ്ങൾ കണ്ടിട്ടല്ല നമ്മൾ ആസ്വദിക്കേണ്ടതെന്നും, നമ്മളുടെ ചുറ്റുപാടുകളിലുള്ള  സംഭവങ്ങൾ സിനിമയാക്കാനുള്ള ധൈര്യ൦ വേണമെന്നും , അങ്ങനെയുള്ള ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ തീയ്യിട്ടറുകളിൽ എത്തുമെന്നും നടൻ പറയുന്നു. ഈ ചിത്രത്തിന്റെ കഥ കേട്ടപ്പോൾ ഇത്രയും വലിയ സ്കെയിൽ ഉള്ള പടം ആണെന്ന് വിചാരിച്ചില്ല ജോയ് മാത്യു പറയുന്നു.

ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ ചെന്നപ്പോൾ തനിക്കു ബോധ്യപ്പെട്ട കാര്യമാണ് ഈ ചിത്രം വലിയ രീതിയിൽ ഹിറ്റ് ആകുമെന്ന് അത്രത്തോളം ജൂഡ് ഇതിനു വേണ്ടി കഠിനാധ്വാനം ചെയ്യ്തു. എത്രയോ ഏക്കർ സ്ഥലത്തു വെള്ളം കെട്ടിനിർത്തിയിട്ട് ആയിരുന്നു ജൂഡ് ഇതിന്റെ ചിത്രീകരണം നടത്തിയിരുന്നത്. ഡബ്ബിങ് ചെയ്യുമ്പോൾ ഒരു കറക്ഷന് വേണ്ടിയാണ് അവിടെ ചെന്നത്,അന്ന് ഞാൻ കണ്ടതാണ് ജൂഡിന്റെ ആത്മാർത്ഥതയും, ആത്മവിശ്വാസംവും,അന്ന് എനിക്ക് മനസിലായി ഈ പടംഹിറ്റ് ആകുമെന്ന് ജോയ് മാത്യു പറയുന്നു.