ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം  മമ്മൂക്കയുമായുള്ള ഫ്രണ്ട്ഷിപ്പ്, അദ്ദേഹ൦ ചെറുപ്പം മുന്നോട്ടുകൊണ്ടുപോകുന്നതിങ്ങനെ, അബു സലിം 

മലയാളസിനിമയിൽ  അബു സലിം എന്ന പേര് കേട്ടാൽ ഉടൻ വില്ലൻ രൂപം ആയിരിക്കും പ്രേഷകരുടെ മനസിൽ എത്തുന്നത്. താൻ ഫിറ്റ്നസിന്റെ കാര്യത്തിൽ കർക്കശക്കാരൻ തന്നെയാണ് താരം പറയുന്നു, സിനിമയുടെ ഷൂട്ടിങ്ങിനെ പോയാണ് താൻ രാജൻ…

മലയാളസിനിമയിൽ  അബു സലിം എന്ന പേര് കേട്ടാൽ ഉടൻ വില്ലൻ രൂപം ആയിരിക്കും പ്രേഷകരുടെ മനസിൽ എത്തുന്നത്. താൻ ഫിറ്റ്നസിന്റെ കാര്യത്തിൽ കർക്കശക്കാരൻ തന്നെയാണ് താരം പറയുന്നു, സിനിമയുടെ ഷൂട്ടിങ്ങിനെ പോയാണ് താൻ രാജൻ പറഞ്ഞ കഥ എന്ന ചിത്രത്തിൽ  അഭിനയിക്കാൻ എത്തിയത്, താൻ ഒരു പോലീസ്കാരൻ ആയതുകൊണ്ട് ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാകാത്തത് നടൻ പറയുന്നു.

താൻ മമ്മൂട്ടിയുമായി നല്ല ഫ്രണ്ട്ഷിപ്പ് കാത്തു സൂക്ഷിക്കാറുണ്ട്, സിനിമകൾ ഇല്ലാത്ത അവസരത്തിൽ അദ്ദേഹം എന്നെ വിളിക്കാറുണ്ട്, കുടുംബ ബന്ധത്തിന് താല്പര്യം കൊടുക്കുന്ന ആളാണ് അദ്ദേഹം, അത്‌കൊണ്ട് തന്നെ കുടുംബജീവിതത്തെ സ്നേഹിക്കുന്നവരോട് അദ്ദേഹത്തിനു പ്രത്യക ഇഷ്ട്ടം ഉണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം അദ്ദേഹവുമായുള്ള ഫ്രണ്ട്ഷിപ്പ് ആണ്. ജോണിവാക്കർ എന്ന ചിത്രത്തിൽ ആണ് ഞങ്ങൾ ഒരുമിച്ചു അഭിനയിക്കുന്നത്.

ഫിറ്റ്നസ് കാര്യങ്ങളും, ഭക്ഷണ ക്രമങ്ങളും ഞങ്ങൾ ഒന്നിച്ചു സംസാരിക്കാറുണ്ട്. അദ്ദേഹം എന്ത് കാര്യവും തുറന്നു പറയും അത് അങ്ങനെ പറയുന്നവരുടെ മനസ് ചെറുപ്പമായി തുടരും അത് തന്നെയാണ് അദ്ദേഹത്തിന്റെ ഈ ചെറുപ്പത്തിന്റെ കാരണവും . പിന്നെ വയസ്സ് ഒരു നമ്പർ ആയി തുടരും അത്രെയുളൂ. അബു സലിം പറയുന്നു.