ബിജു മേനോന്‍ നായകനായ ‘തുണ്ട്’ വരുന്നു; ഷൂട്ടിംഗ് തുടങ്ങി, പ്രതീക്ഷയോടെ ആരാധകര്‍

തല്ലുമാല, അയല്‍വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘തുണ്ട്’ പൂജ നടന്നു. അതോടൊപ്പം ചിത്രത്തിന്റെ ചിത്രീകരണവും ഇന്ന് ആരംഭിച്ചു. ചിത്രത്തില്‍ ബിജു മേനോന്‍ ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആഷിഖ് ഉസ്മാന്‍ ഒപ്പം നിര്‍മ്മാണ പങ്കാളിയായി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്യാമറാമാനില്‍ ഒരാളായ ജിംഷി ഖാലിദ് പങ്കാളിയാകുന്നു.

ടോവിനോ തോമസ് കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി യുവാക്കള്‍ക്ക് ഇടയില്‍ ട്രെന്‍ഡ് ആയി മാറിയ തല്ലുമാല എന്ന സൂപ്പര്‍ മെഗാ ഹിറ്റ് ചിത്രവും സൗബിന്‍ ഷാഹീര്‍ ബിനു പപ്പു നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ അയല്‍വാശി എന്ന ചിത്രത്തിനും ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണ് ‘തുണ്ട്’. സംവിധായകന്‍ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പന്‍ കൂടി ചേര്‍ന്ന് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Biju-MENON-(1)

നിര്‍മ്മാതാവും കൂടിയായ ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. യുവാക്കള്‍ക്ക് ഇടയില്‍ പാട്ടുകള്‍ കൊണ്ട് തരംഗം തീര്‍ക്കുന്ന സംഗീത സംവിധായകന്‍ വിഷ്ണു വിജയ് ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്. എഡിറ്റിംഗ് – നമ്പു ഉസ്മാന്‍, ലിറിക്സ്-മു.രി, ആര്‍ട്ട്-ആഷിഖ്.എസ്, സൗണ്ട് ഡിസൈന്‍- വിക്കി കിഷന്‍, ഫൈനല്‍ മിക്‌സ്-എം. ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്, കോസ്റ്റും-മാഷര്‍ ഹംസ, മേക്കപ്പ്-റോണക്സ് സേവ്യര്‍, കൊറിയോഗ്രാഫി-ഷോബി പോള്‍രാജ്, ആക്ഷന്‍-ജോളി ബാസ്റ്റിന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഗസ്റ്റിന്‍ ഡാന്‍, അസോസിയേറ്റ് ഡയറക്ടര്‍-ഹാരിഷ് ചന്ദ്ര, സ്റ്റില്‍-രോഹിത് കെ സുരേഷ്, വിതരണം-സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, മാര്‍ക്കറ്റിങ് പ്ലാന്‍& സ്‌ട്രേറ്റജി-ഒബ്സ്‌ക്യുറ എന്റര്‍ടെയ്ന്‍മെന്റ,ഡിസൈന്‍-ഓള്‍ഡ്മങ്ക് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Hot this week

തിന്നാനും ഉറങ്ങാനും ജാസ്മിനെ വൃത്തികേട് പറയാനും നുണ പറയാനും മാത്രം വാ തുറക്കുന്ന നുണയന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ജിന്റോ....

ഞാൻ എത്ര പറഞ്ഞാലും ലാലു അങ്ങനെയേ പറയു, ശോഭന

നിരവധി സിനിമയിൽ ഒന്നിച്ച് അഭിനയിച്ച താരങ്ങൾ ആണ് മോഹൻലാലും ശോഭനയും. ഇരുവരും...

മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല, സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്കെടുത്ത് ആര്യ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സെലിബ്രിറ്റികളിൽ ഒരാളാണ് ആര്യ. ബിഗ് ബോസ്സിൽ...

തനിക്കെതിരെ വന്ന പരാതിയുടെ കാരണം വെളിപ്പെടുത്തി ഒമർ ലുലു

കഴിഞ്ഞ ദിവസമാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ യുവ നടി പോലീസിൽ പരാതി...

തിരിച്ചു വരവ് നടത്താൻ ഞാൻ അതിനെങ്ങും പോയില്ലല്ലോ! പക്ഷെ അതിന്  അവസരം ഉണ്ടായില്ല;ആസിഫ് അലി 

മലയാള സിനിമയിലെ  യുവ നടന്മാരിൽ പ്രധാനിയാണ് നടൻ ആസിഫ് അലി, ഇപ്പോൾ...

Topics

അതൊരു 10 വയസ്സുകാരി കുട്ടിയാണ്…വെറുതെ വിടൂ!!! അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ദേവനന്ദ. ഏറെ ആരാധകരെയാണ്...

അങ്ങനെ ഒന്നും എപ്പോഴും കാണാൻ കിട്ടുന്ന ഒന്നല്ല! നിറഞ്ഞ ചിരിയുമായി ആര്യൻ ഖാൻ, വീഡിയോ വൈറൽ

കിം​ഗ് ഖാൻ ഷാരുഖിന്റെ മകൻ എന്ന നിലയിൽ പ്രശസ്തനാണ് ആര്യൻ ഖാൻ....

ബോളിവുഡ് പോലും ഞെട്ടും! ബ്ലാക്കിൽ അതീവ സുന്ദരിയായ അഹാന, ചിത്രങ്ങൾ വൈറൽ

അച്ഛനും അമ്മയും മക്കളും അടക്കം ഒരു സെലിബ്രിറ്റി കുടുംബം ആണ് അഹാന...

Related Articles

Popular Categories