കൂളിങ് ഗ്ലാസ്സും വെച്ച് വീട്ടിൽ നിന്ന് പോയ ഡാഡിയായിരുന്നു, കൊല്ലം അജിത്തിന്റെ മകൾ പറയുന്നു

നിരവധി ആരാധകർ ഉള്ള അഭിനേതാവ് ആയിരുന്നു കൊല്ലം അജിത്ത്. മലയാള സിനിമയിൽ കഴിയും ആകാര വടിവും ഉള്ള വില്ലൻമാരിൽ ഒരാൾ കൂടിയായിരുന്നു കൊല്ലം അജിത്ത്. എന്നാൽ അപ്രതീക്ഷിതമായാണ് താരത്തിന് മരണം സംഭവിക്കുന്നത്. ഉദര സംബന്ധമായ…

നിരവധി ആരാധകർ ഉള്ള അഭിനേതാവ് ആയിരുന്നു കൊല്ലം അജിത്ത്. മലയാള സിനിമയിൽ കഴിയും ആകാര വടിവും ഉള്ള വില്ലൻമാരിൽ ഒരാൾ കൂടിയായിരുന്നു കൊല്ലം അജിത്ത്. എന്നാൽ അപ്രതീക്ഷിതമായാണ് താരത്തിന് മരണം സംഭവിക്കുന്നത്. ഉദര സംബന്ധമായ രോഗത്തിൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് കൊല്ലം അജിത്തിന്റെ വേർപാട് സംഭവിക്കുന്നത്. മലയാള സിനിമ പ്രേമികൾക്ക് ഒരു വലിയ ഞെട്ടൽ തന്നെയാണ് അജിത്തിന്റെ മരണ വാർത്ത പുറത്ത് വന്നപ്പോൾ ഉണ്ടായത്. കാരണം ആരോഗ്യത്തിൽ കാര്യത്തിൽ ആണെങ്കിലും ആകാര വടിവിന്റെ കാര്യത്തിൽ ആണെങ്കിലും ലക്ഷണമൊത്ത വില്ലന്മാരിൽ ഒരാൾ ആയിരുന്നു കൊല്ലം അജിത്ത്.

എന്നാൽ ഇപ്പോൾ കൊല്ലം അജിത്തിന്റെ മരണത്തെ കുറിച്ച് മകൾ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ആശുപത്രിയുടെയും ഡോക്ടർ മാരുടെയും അനാസ്ഥ കാരണമാണ് തന്റെ ഡാഡി മരിച്ചത് എന്നാണ് കൊല്ലം അജിത്തിന്റെ മകൾ ഗായത്രി. ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ, ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ട് മടങ്ങി വന്നപ്പോൾ മുതൽ ആണ് ഡാഡിക്ക് സഹിക്കാൻ വയ്യാത്ത വയറു വേദന ഉണ്ടാകുന്നത്. ആഹാരം കഴിച്ചത് വയറിന് പിടിക്കാതിരുന്നതിന്റെ ആണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വേദന കുറയാതെ വന്നതോടെ ആശുപത്രിയിൽ പോകുയായിരുന്നു. കൂളിങ് ഗ്ലാസ്സും വെച്ച് പോയ ഡാഡി പിന്നെ വീട്ടിലേക്ക് മടങ്ങി വന്നില്ല.

ആശുപത്രിയിൽ ചെന്നപ്പോൾ ആണ് അപ്പന്റിക്സ് ആണെന്ന് അറിയുന്നത്. അപ്പോൾ തന്നെ ഗുരുതരം ആയിരുന്നു ഡാഡിയുടെ അവസ്ഥ. എന്നിട്ടും അവർ മൂന്ന് ദിവസം കഴിഞ്ഞാണ് ഓപ്പറേഷൻ ചെയ്തത്. ഒരു ഡോക്ടർ പുറത്ത് നിന്ന് വരാൻ കാത്തിരിക്കുകയായിരുന്നു അവർ എന്ന് പിന്നീടാണ് അറിഞ്ഞത്. ഓപ്പറേഷൻ കഴിഞ്ഞിട്ടും ഡാഡിയുടെ വയറിന്റെ ഗ്യാസ് പോകാതെ വയർ വീർത്ത് തന്നെ ഇരിക്കുവായിരുന്നു. ചോദിച്ചപ്പോൾ അത് കുഴപ്പമില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. പിന്നെ പറയുന്നത് ഡാഡിയുടെ ബോഡി ഇൻഫെക്ഷൻ ആയി ഐ സി യൂവിലേക്ക് മാറ്റുകയാണെന്നാണ്. ഡാഡിയെ കാണാൻ ചെന്ന എന്നോട് ഡാഡി പറഞ്ഞു ഞാൻ ഇനി രക്ഷപ്പെടില്ല എന്ന് നേഴ്‌സുമാർ പറയുന്നത് ഡാഡി കേട്ടെന്നു. ഡാഡിയെ വെന്റിലേറ്ററിലെങ്കിലും പ്രവേശിപ്പിച്ച് രക്ഷിക്കാമോ എന്ന് ഞാൻ ഡോക്ടർമാരോട് കരഞ്ഞു പറഞ്ഞു. ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് അവർ പറഞ്ഞ മറുപടി.