റീൽസ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണു; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിയും ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിൽ അധികം ഫോളോവേഴ്‌സുമുള്ള ആൻവി കംധർ (26) ആണ് റീൽസ് ചിത്രീകരിക്കുന്നതിനിടെ മരിച്ചത്. റീൽസ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ജൂലൈ 16 നാണ് സംഭവം. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടം കാണാനെത്തിയ യുവതി മലയിടുക്കിലേക്കാണ് വീണത്. ഏഴ് സുഹൃത്തുക്കളോടൊപ്പം ആണ് ആൻവി വെള്ളച്ചാട്ടം കാണാൻ എത്തിയത്. റീൽസ് എടുക്കവേ കാൽ തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവർത്തകർ ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആൻവിയെ പുറത്തെത്തിച്ചത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.