
വർഷങ്ങൾക്ക് മുൻപ് ഫ്രണ്ട്സ് സിനിമയുടെ ഷൂട്ടിംഗിനായി എത്തിയപ്പോൾ റോഡിനിരുപുറവും ആരാധകരെ കൊണ്ട് നിറഞ്ഞു. അന്ന് വിജയ്‌ക്കൊപ്പം മറ്റൊരു നടൻ ഉണ്ടായിരുന്നു . അന്നത്ര പ്രശസ്തൻ അല്ലാത്ത ശരവണൻ ശിവകുമാർ എന്ന സൂര്യ . ഒരു തമിഴ് നാടാണ് കേറാത്തൽ ഇത്രയും ആരാധകരോ എന്ന് സൂര്യ അന്ന് വിജയോട് ചാടിച്ചു . വർഷങ്ങൾക്കിപ്പുറം സൂര്യയെയും മലയാളയ്കൾ ഹൃദയത്തിൽ പ്രതിഷ്‌ഠിച്ചു. മലയാളികൾ ഉൾപ്പെടെയുള്ളവർ ആരാധന പുരുഷനായി കാണുന്ന സൂര്യ ഇന്നത്തെ ഈ നിലയില്‍ എത്തിയതിന് പിന്നില്‍ വലിയൊരു അദ്ധ്വാനത്തിന്റെ കഥയുണ്ട്. പരാജയത്തിൽ നിന്നും വിജയ കിരീടം നേടിയ കഠിനാദ്ധ്വാനിയുടെ കഥ . 1975 ജൂലൈ 23 ന് തമിഴ്നാട്ടിലെ ചെന്നൈയില്‍ ജനിച്ച സൂര്യ, സിനിമാ മേഖലയില്‍ ആഴത്തില്‍ വേരൂന്നിയ കുടുംബത്തില്‍ നിന്നാണ് വരുന്നത്. അച്ഛന്‍ ശിവകുമാര്‍ തമിഴിലെ തന്നെ പ്രശസ്ത നടനായിരുന്നു, അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ കാര്‍ത്തിയും തമിഴിൽ ഒരു ജനപ്രിയ നടനാണ്. അങ്ങനെയൊരു പാരമ്പര്യമുള്ളത് താരപദവിയിലേക്ക് എതാൻ എളുപ്പമെന്ന് തോന്നുമെങ്കിലും, സ്വന്തം കഴിവും കഠിനാധ്വാനവുമാണ് സൂര്യയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്. എങ്ങനെയാണ് സൂര്യ ഇത്രയധികം സിനിമയെ സ്‌നേഹിച്ചു തുടങ്ങിയത്. വന്‍ പരാജയമായ ആദ്യ ചിത്രത്തില്‍ നിന്നുള്ള ഇതുവരെയുള്ള സൂര്യയുടെ യാത്ര ശരിക്കും പ്രചോദനപരം തന്നെയായിരുന്നു.

പൂജ്യ ത്തിൽ നിന്ന് തുടങ്ങിയാലും അദ്ധ്വാനിച്ചാൽ ഒരു മനുഷ്യന് എന്തുനേടാമെന്ന കാണിച്ചു തന്നയാൾ. അച്ഛൻ സിനിമാക്കാരനായത് കൊണ്ട് തന്നെ സിനിമയിലേക്കൊരു തുടക്കം കിട്ടാന്‍ സൂര്യയ്ക്ക് ഒരുപാട് പ്രയാസപ്പെടേണ്ടി വന്നിരുന്നില്ല. പക്ഷെ നിലനില്‍പായിരുന്നു നേരിട്ട വെല്ലുവിളി. 1997 ല്‍ പുറത്തിറങ്ങിയ നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യയുടെ അരങ്ങേറ്റം . വന്‍ പരാജയമായിരുന്നു ചിത്രം . ആദ്യമായി അഭിനയിച്ച സിനിമ തിയേറ്ററില്‍ ഇരുന്ന് കാണാന്‍ വലിയ ആവേശത്തില്‍ എത്തിയ സൂര്യയെ തിയേറ്ററിലെ ആളുകളുടെ പ്രതികരണം കരയിപ്പിച്ചു. അന്ന് സിനിമയുപേക്ഷിച്ച്, മറ്റെന്തെങ്കിലും ജോലി നോക്കാം എന്ന് വരെ സൂര്യ തീരുമാനിചു. പക്ഷെ സൂര്യയുടെ ആ തീരുമാനത്തെ മാറ്റിയതും, സൂര്യ സിനിമയില്‍ വീണ്ടും സജീവമാവാനും കാരണം നടന്‍ രഘുവരനാണ്. ആത്മാർത്ഥമായി അദ്ധ്വാനിച്ചാൽ , വിജയം നിനക്ക് ലഭിയ്ക്കും എന്ന് രഘുവരന്‍ പറഞ്ഞത് കേട്ടാണ് സൂര്യ പിന്നീട് സിനിമയിലേക്കിറങ്ങിയത്. അതിന് ശേഷം നല്ല സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്യാന്‍ തുടങ്ങി. ബാലയയുടെ സംവിധാനത്തിലൊരുങ്ങിയ നന്ദ എന്ന ചിത്രത്തിന് ശേഷമാണ് സൂര്യയുടെ കരിയര്‍ മാറി മറിഞ്ഞത്. മൗനം പേസിയതേ, കാക്ക കാക്ക, പിതാമഗന്‍, ആയുധ എഴുത്ത്, ഗജിനി, ആറ്, വാരണം ആയിരം, സിങ്കം എന്നിങ്ങനെ ഒരുപാട് ഹിറ്റുകള്‍ നേടി സൂര്യ നമ്പര്‍ വണ്‍ നായകനായി.

സമപ്രായക്കാരില്‍ നിന്ന് സൂര്യയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ വൈവിധ്യമാണ്. പതിനേഴുകാരനും മുപ്പതുകാരനും അമ്പതുകാരനും എഴുപതുകാരനുമെല്ലാം അയാളിൽ ഭദ്രമായിരുന്നു. വേഷങ്ങളും ഭാവങ്ങളും പരീക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യന്റെ ഫലമായി ലോകമെമ്പാടുമുള്ളആരാധർ സ്വന്തമായി . അതേ സമയം പെര്‍ഫക്ട് ഫാമിലി മാന്‍ എന്ന പേരും പെരുമയും സൂര്യ നേടി. സൂര്യ – ജ്യോതിക പ്രണയവും ബന്ധവും, സൂര്യ സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന ബഹുമാനവും എല്ലാം പലപ്പോഴും വാര്‍ത്തകളായിട്ടുണ്ട്. . ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായക നടന്മാരില്‍ ഒരാളായ സൂര്യയുടെ ആകെ ആസ്തി 350 കോടിയാണ്. സ്‌ക്രീനിനുമപ്പുറം സാമൂഹിക ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന ആളാണ് സൂര്യ. 2006-ല്‍ സന്നദ്ധ സേവനങ്ങൾക്കായി അഗരം ഫൗണ്ടേഷന്‍ തറക്കല്ലിട്ടു. ഇതിലൂടെ ഇന്ന് തമിഴ്നാട്ടിലെ നിരാലംബരായ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും നല്‍കപ്പെടുന്നു. ഈ സംരംഭത്തിലൂടെ, സമൂഹത്തില്‍ കൂടുതല്‍ പ്രതിബദ്ധതയുള്ള വ്യക്തിത്വമായി സൂര്യമാറി. സാമൂഹിക ക്ഷേമത്തിന് സംഭാവനകള്‍ നല്‍കാന്‍ കൂടുതല്‍ പേര്‍ക്ക് പ്രചോദനമാവുകയും ചെയ്തു. സിനിമയോടുള്ള അര്‍പ്പണബോധം കൊണ്ടുതന്നെ അടുത്തതായി സൂര്യ എന്ത് നല്‍കുമെന്ന ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.











