അഭിനന്ദനെ കൈമാറിയപ്പോള്‍ കൂടെയുണ്ടായിരുന്ന സ്ത്രീയെചോല്ലി തര്‍ക്കം, ഭാര്യയാണെന്നും ഇന്ത്യാക്കാരിയാണെന്നും ചിലര്‍, ശരിക്കും ആരാണ് ആ സ്ത്രീ?

    ഇന്ത്യയുടെ വീരപുത്രനായ അഭിനന്ദനെ രാജ്യത്തിന് കൈമാറിയ നിമിഷം എല്ലാവരിലും ഒരേ സമയം അഭിമാനവും അങ്ങേയറ്റം സന്തോഷവും ഉണ്ടായ സമയമാണ്. ഒരു പാട് സമയത്തെ കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹത്തിന് സ്വന്തം മണ്ണില്‍ കാല്‍ കുത്താന്‍ കഴിഞ്ഞത്. ഇതൊക്കെയാണെങ്കിലും ഒരുപാട് പേര്‍ ഇതിനിടയില്‍ ഒരാളെ പ്രത്യേകം ശ്രേധിച്ചിരുന്നു.

    അഭിനന്ദനെ ഇന്ത്യക്ക് കൈമാറാന്‍ വന്ന സമയം കൂടെയുണ്ടായിരുന്ന സ്ത്രീ ആരെന്നയിരുന്നു കൂടുതല്‍ പേര്‍ക്കും അറിയേണ്ടത്.  ഇന്ത്യൻ ഫോറിൻ സർവീസ്(ഐഎഫ്എസ്) എന്നതിനു തുല്യമായി പാക്കിസ്ഥാനിലുള്ള ഫോറിൻ സർവീസ് ഓഫ് പാക്കിസ്ഥാൻ(എഫ്എസ്പി) ഉദ്യോഗസ്ഥയാണിവർ. അഭിനന്ദനെ കൈമാറിയ ശേഷം സോഷ്യല്‍ മീഡിയ ഇതേക്കുറിച്ച് ചർച്ച ചെയ്തിരുന്നു. പേര് ഡോ. ഫരീഖ ബുഗ്തി, ഇന്ത്യയുടെ കാര്യങ്ങൾക്കുള്ള പാക്കിസ്ഥ‌ാൻ വിദേശകാര്യ ഓഫീസിലെ  ഡോക്ടർ.

    പാക്കിസ്ഥാൻ തടവിലുളള ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ കേസ് ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡോ.ഫരീഖ. ഇസ്‌ലാമാബാദിൽ 2017 ൽ ജാദവിന് മാതാവും ഭാര്യയുമായി  കൂടിക്കാഴ്ചയ്ക്ക് അവസരം കിട്ടിയപ്പോള്‍ ഫരീഖയും അവിടെ എത്തിയിരുന്നു.