ഇന്ദ്രജിത്തിന്റെ അതെ അവസ്ഥ വരാന്‍ സാധ്യത ഉള്ള നടനാണ് നസ്ലീന്‍!!!

മലയാളത്തിലെ നായകന്മാരില്‍ ശ്രദ്ധേയ താരമാണ് ഇന്ദ്രജിത്ത്. നായകനായും വില്ലനായും ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്. താര കുടുംബത്തില്‍ നിന്നെത്തിയ താരമാണ് ഇന്ദ്രജിത്ത്. സിനിമയില്‍ ലീഡ് റോളില്‍ വേണ്ടത്ര തിളങ്ങാന്‍ താരത്തിന് ആയിട്ടില്ല. സഹതാരങ്ങളായ ചിത്രങ്ങളിലെല്ലാം…

മലയാളത്തിലെ നായകന്മാരില്‍ ശ്രദ്ധേയ താരമാണ് ഇന്ദ്രജിത്ത്. നായകനായും വില്ലനായും ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്. താര കുടുംബത്തില്‍ നിന്നെത്തിയ താരമാണ് ഇന്ദ്രജിത്ത്. സിനിമയില്‍ ലീഡ് റോളില്‍ വേണ്ടത്ര തിളങ്ങാന്‍ താരത്തിന് ആയിട്ടില്ല. സഹതാരങ്ങളായ ചിത്രങ്ങളിലെല്ലാം ഇന്ദ്രന് തിളങ്ങാനായി.

ഇന്ദ്രജിത്തിനെയും യുവനടന്‍ നസ്ലിന്റെയും അവസ്ഥയും ഒരുപോലയാണെന്ന് പറയുകയാണ് ശ്രീരാം രാമന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീരാമിന്റെ കുറിപ്പ്. Innale Journey of Love 18 + കണ്ടപ്പോള്‍ തോന്നിയ ഒരു കാര്യമാണ് പറയാന്‍ പോവുന്നത്. ഭാവിയില്‍ ഇന്ദ്രജിത്തിന്റെ അതെ അവസ്ഥ വരാന്‍ സാധ്യത ഉള്ള നടനണ് naslen എന്ന് തോന്നി??.

അങ്ങനെ പറയാന്‍ കാരണം ഇന്ദ്രജിത്ത് സഹതാരമായി വന്ന പല സിനിമകളിലും പുള്ളി ആണ് തിളങ്ങി നിക്കാറുള്ളത് ഹാപ്പി ഹസ്ബന്റ്‌സ്,ആമേന്‍,ബാച്ച്‌ലര്‍ പാര്‍ട്ടി,ത്രീ കിങ്‌സ്,അമര്‍ അക്ബര്‍ അന്തോണി,classmates ഒക്കെ അതിനുള്ള ചില ഉദാഹരണങ്ങള്‍ മാത്രം.Naslen ന്റെ കാര്യവും almost അങ്ങനെ ആണ് തണ്ണീര്‍ മത്തന്‍,ഹോം,ജോ &ജോ എന്നീ സിനിമകളില്‍ lead ആക്ടറേ ക്കാളും സ്‌കോര്‍ ചെയ്തത് naseln ആയിരുന്നു.

അതെ സമയം ഇന്ദ്രജിത്ത് ലീഡ് റോളില്‍ വന്ന പല സിനിമകളിലും പുള്ളിയുടെ മേല്‍പ്പറഞ്ഞ സിനിമകളില്‍ കാണുന്ന അഴിഞ്ഞാട്ടം ലെവല്‍ dominating performance അങ്ങനെ കണ്ടിട്ടില്ല .Journey of Love 18+ ഇല്‍ ലീഡ് റോളില്‍ വന്നപ്പോള്‍ naslente അവസ്ഥയും ഏതാണ്ട് അത് പോലെ ആണെന്ന് തോന്നിപ്പോയി. അപ്പൊ പറഞ്ഞ് വന്നത് എന്താണെന്നു വച്ചാല്‍ ലീഡ് റോളില് അഭിനയിച്ച് ഫലിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല എന്നാണ്.

അഭിനയിക്കാന്‍ ഉള്ള കഴിവിന് അപ്പുറത്തേക്ക്,സംവിധായകന്റെ കഴിവിന് അപ്പുറത്തേക്ക്,തിരക്കഥയ്ക്ക് അപ്പുറത്തേക്ക് ഉള്ള ഒരു തരം മാജിക് ആണ് എന്ന് വേണമെങ്കില്‍ പറയാം!.
ഭാവിയില്‍ പോസ്റ്റില്‍ പറഞ്ഞ രണ്ടാള്‍ക്കും ഇതിനെ മറികടന്നു ലീഡ് റോള്‍ ഗംഭീരമായി ചെയ്തു ഫലിപ്പിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കാം!.എന്നാണ ശ്രീരാം കുറിച്ചത്.

നസ്ലിന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത ചിത്രമാണ് 18 പ്ലസ്. ജൂലൈ 7 ന് തിയറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ടീനേജിന്റെ സൗഹൃദവും പ്രണയുമൊക്കെയാണ് ചിത്രം പറയുന്നത്.