
ഇക്കഴിഞ്ഞ ദിവസമാണ് നടൻ കീരിക്കാടൻ ജോസ് എന്നറിയപ്പെടുന്ന മോഹൻരാജ് അന്തരിച്ചത് . അദ്ദേഹം വര്ഷങ്ങളായി പാർക്കിന്സണ് രോഗത്താൽ ചികിത്സയിലായിരിക്കവെയാണ് മരണപ്പെട്ടാണ് . മാത്രമല്ല നമ്മുടെ എക്കാലത്തെയും മികച്ച ബോക്സർ മുഹമ്മദ് അലിയും മരണപ്പെട്ടത് ഈ രോഗത്തെ തുടർന്നായിരുന്നു .
എന്താണ് ഈ രോഗമെന്ന് നോക്കാം ; രോഗലക്ഷണങ്ങളും ചികിത്സാരീതികളെയും കുറിച്ച് വിശദമായി നമുക്ക് അറിയാം . പാർക്കിൻസൺ രോഗം അഥവാ കമ്പവാതം എന്നാണ് ഇത് അറിയപ്പെടുന്നത് . ഇത് ഒരു വിറയൽ രോഗമാണ് .
ഇത്തരം രോഗികൾ കൈയ്യിൽ വിറയലും ചലനശേഷി കുറവുള്ളവരുമായിട്ടാണ് കാണപ്പെടുന്നത് . പ്രധാനമായും പ്രായം കൂടുതലുള്ള ആളുകളിലാണ് ഈ രോഗം കാണപ്പെടാറുള്ളത് . ചില അപൂർവ്വം കേസുകളിൽ ജനിതക കാരണങ്ങൾ കൊണ്ട് 30 കളിലും 40 കളിലും ഈ രോഗം ബാധിക്കാറുണ്ട് .

ഈ രോഗം വരാനുള്ള കാരണം കൂടുതൽ ആളുകളികും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . എന്നാൽ തലയിൽ ഏൽക്കുന്ന ആഘാതം കൊണ്ടും മലിനമായ വാതകങ്ങൾ ( കാർബൺ മോണോക്സൈഡ് , കാർബൺഡൈ സൾഫൈഡ് , ഓർഗനോ ഫോസ്ഫറസ് ) ശ്വസിക്കുന്നതുകൊണ്ടും ഈ രോഗം പിടിപെടാറുണ്ട് . കൂടാതെ ദീർഘകാലമായി സൈക്കാട്രിക് മരുന്നുകൾ ഉപയോഗിക്കുന്നതും ഇത് വരാൻ സാധ്യത ഉണ്ട് . കൂടാതെ തലച്ചോറിൽ ബേസൽ ഗാംഗ്ലിയ യിലേക്കുള്ള രക്തയോട്ട കുറവും മറ്റൊരു കാരണമാണ് .
രോഗലക്ഷണങ്ങൾ ; അമിതമായ വിറയൽ, ബോഡി എപ്പോഴും ദൃഢമായി കാണപ്പെടുന്നു , ചലനശേഷി കുറവ്, ബോഡി ബാലൻസ് നഷ്ടപ്പെടുക , എപ്പോഴും കുനിഞ്ഞു നടക്കുക , വീഴാനുള്ള ടെന്റൻസി , മുഖത്ത് ഭാവവ്യത്യാസങ്ങൾ കുറവായിരിക്കും ; മാസ്ക് ധരിച്ചപോലെ തോന്നും , രോഗം മൂർശ്ചിക്കുന്ന അവസ്ഥയിൽ ഉമിനീര് അളവിൽ കൂടുതൽ വരുന്നു .
കൂടാതെ ഭൂരിഭാഗം രോഗികളിലും പാർക്കിൻസൺ രോഗം പിടിപെടുന്നതിനു മുന്നോടിയായി വിഷാദരോഗവും , ഉത്കണ്ഠയും കൂടുന്നു . മലബന്ധം , മാണമില്ലായ്മ, ഉറക്കത്തിൽ സംസാരിക്കുക , സ്വപ്നത്തിൽ പ്രതികരിക്കുക , എന്നിവ യാണ് പ്രാരംഭ ലക്ഷണങ്ങൾ .
ചികിത്സ ; രോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽ നിരന്തരമായ വ്യായാമത്തിലൂടെ മൂർദ്ധന്യാവസ്ഥയിലേക്ക് എത്താതെ നോക്കാം . നടത്തം , ഓട്ടം , നീന്തൽ എന്നിവ നല്ലതാണ് . എന്നിരുന്നാലും ഈ രോഗം പൂർണമായും ചികിൽസിച്ചു ഭേതമാക്കൽ സാധ്യമല്ല .











