
ഇൻഫ്ലുവൻസറും മിസ് കേരള ഫിറ്റ്നസ് ജേതാവുമായ ആരതി കൃഷ്ണ തന്റെ കരിയറിനെയും സ്വകാര്യ ജീവിതത്തെയും തകർക്കുന്ന ചില യൂട്യൂബേഴ്‌സിനെതിരെ ദുഃഖത്തോടെ പ്രതികരിക്കുന്നു.
പൊതുവേദികളിൽ വസ്ത്രധാരണത്തിലുണ്ടാകുന്ന ചെറിയ അശ്രദ്ധകളെപ്പോലും ലൈംഗിക ചുവയോടെ ക്യാമറയിൽ പകർത്തി പ്രചരിപ്പിക്കുന്നതും, തന്റെ വാക്കുകളെ വളച്ചൊടിച്ച് ദ്വയാർഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുന്നതും തന്നെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നു എന്ന് ആരതി പറയുന്നു.
കേവലം റീച്ചിന് വേണ്ടി ഒരു പെൺകുട്ടിയുടെ അന്തസ്സിനെ വിൽപ്പനയ്ക്ക് വയ്ക്കുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നാണ് ആരതിയുടെ അപേക്ഷ.











