
മലയാള സിനിമയിൽ ഇന്നും പ്രേക്ഷകർ മറക്കാത്ത ഒരുപിടി പ്രണയ ചിത്രങ്ങൾ നൽകിയ ഒരു സംവിധായകനാണ് പത്മരാജൻ, നടൻ മോഹൻലാലുമായി നിരവധി പ്രണയചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യ്തിട്ടുണ്ട്, ഇപ്പോൾ പത്മരാജനെ കുറിച്ച് നടൻ മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ആവർത്തനമില്ലാത്ത സിനിമകൾ ചെയ്യ്ത സംവിധയകനാണ് പത്മരാജനെന്ന് മോഹൻലാൽ പറയുന്നു. പപ്പേട്ടൻ എഴുതുന്ന കഥകളും , ചെയ്യുന്ന സിനിമകളും ഒന്നിനൊന്ന് വത്യസ്തമാണ് മോഹൻലാൽ പറഞ്ഞു.

അനുഭൂതി നിറഞ്ഞ രചനകൾ പപ്പേട്ടൻ ചെയ്യുമ്പോളും അത്ഭുതപ്പെടുത്തുന്ന ഹ്യുമർ സെൻസ് ആയിരുന്നു പപ്പേട്ടനുള്ളത്, അദ്ദേഹം ചെയ്യ്ത ഞാൻ അഭിനയിച്ച തൂവാനത്തുമ്പികൾ എന്ന ചിത്രം അഞ്ഞൂറുവെട്ടം കണ്ടിട്ടുള്ള ആളുകളെ ഇന്നും എനിക്കറിയാം. സത്യത്തിൽ ഇന്നും ഏറ്റുവും പുതിയ സിനിമ അതായിരിക്കും. അവസാനം ഞാൻ അദ്ദേഹത്തിന് കാണുമ്പൊൾ അദ്ദേഹത്തിന്റെ പ്രതിമയും രാജകുമാരിയും എന്ന നോവൽ സിനിമ ആക്കണമെന്ന് പറഞ്ഞിരുന്നു.

അന്ന് ഞാൻ ‘ഭരതം’ എന്ന ചിത്രം ചെയ്യുന്ന സമയമായിരുന്നു , അദ്ദേഹം മരിച്ചുവെന്ന് അറിഞ്ഞപ്പോൾ ആദ്യം ഓടിയെത്തിയ ആൾ ഞാൻ ആണ് മോഹൻലാൽ പറയുന്നു. കൂടാതെ അദ്ദേഹത്തിന്റെ ചലനമറ്റ ശരീരത്തിനോടൊപ്പം ചിത വരെ ഞാനും അനുഗമിച്ചിരുന്നു, ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ മരണം എന്നെ ഒരുപാട് വേദനിപ്പിച്ചിരുന്നു മോഹൻലാൽ പറഞ്ഞു.












