പാൽ കുടിക്കുന്ന ശീലം നിർത്തേണ്ട! പാൽ ക്യാൻസർ സാധ്യത കുറക്കുന്നു

പാൽ കുടിക്കുന്ന ശീലം നിർത്തേണ്ട, പാൽ ക്യാൻസർ സാധ്യത കുറക്കുന്നു എന്ന് പറയുകയാണ് ഓക്സ്ഫഡ് സർവകലാശാലാ ഗവേഷകർ. കാത്സ്യവും വൈറ്റമിനുകളും ധാരാളം അടങ്ങിയ പാലും പാലുൽപന്നങ്ങളും ബവൽ കാൻസറിൽ നിന്ന് സംരക്ഷണമേകും എന്ന് പഠനം. ലോകത്ത് കാൻസറുകളിൽ ഏറ്റവും അപകടകരവും മൂന്നാം സ്ഥാനത്തുള്ളതുമായ അർബുദമാണ് ബവൽ കാൻസർ. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ബവൽ കാൻസർ സാധ്യത അഞ്ചിൽ ഒന്ന് അതായത് 17 ശതമാനം കുറയ്ക്കുമെന്ന് ഓക്സ്ഫഡ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

വൻകുടലിൽ ആരംഭിച്ച് മലാശയത്തിന്റെ ആവരണങ്ങളിൽ പോളിപ്പുകളായാണ് ബവൽ കാൻസർ വികസിക്കുന്നത്. അർബുദകാരികളായേക്കാവുന്ന പോളിപ്പുകളെ തിരിച്ചറിയാൻ പതിവായ പരിശോധനകൾ വഴി സാധിക്കുമെന്ന് ഡോക്ടര്‍മാർ പറയുന്നു. എന്നാൽ ഇവ അർബുദ വളർച്ചകൾ ആയതിനുശേഷം ഇവയെ ചികിത്സിക്കാൻ പ്രയാസമാണ് എന്നും പറയുന്നു.

കാൻസറിൽ നിന്ന് സംരക്ഷണമേകാൻ പാൽ ഭക്ഷണത്തിലെ 97 ഘടകങ്ങളെയും അവ ബവൽ കാൻസറിനെ എങ്ങനെ ബാധിക്കുന്നു എന്നതിന് കുറിച്ച് അറിയാൻ അഞ്ച് ലക്ഷം സ്ത്രീകളിൽ പരിശോധന നടത്തി. ദിവസവും ഭക്ഷണത്തില്‍ 300 മില്ലി ഗ്രാം കാത്സ്യം ഉൾപ്പെടുത്തുന്നത് ബവൽ കാൻസർ സാധ്യത 17 ശതമാനം കുറയ്കക്കുന്നതായി നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. എന്നാൽ ചീസോ ഐസ്ക്രീമോ കഴിച്ചാൽ ഈ ഗുണങ്ങൾ ലഭിക്കില്ലെന്നും പഠനം പറയുന്നു.