ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

പലരും അനുഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് ഓർമ്മക്കുറവ്, ഇപ്പോൾ ഓർമ്മ ശക്തി കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് താഴെ വിവരിക്കുന്നു.

വാൾനട്ട്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാൾനട്ട് തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണമാണ്.

ഡാർക്ക് ചോക്ലേറ്റ് – ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നു.

സാൽമൺ ഫിഷ്- ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഈ മൽസ്യം ബുദ്ധിവികാസത്തിന് സഹായിക്കുന്നു.

തണ്ണിമത്തൻ- ഇതിന്റെ വിത്തിൽ സിങ്ക്, മഗ്നേഷ്യം , ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നു.

മഞ്ഞൾ- മഞ്ഞളിലെ കുർകുമിൻ ബുദ്ധിവികാസത്തിനും, തലച്ചോറിന്റെ ആരോഗ്യത്തിനു൦ സഹായകമാണ്.

ബ്രൊക്കോളി- വിറ്റാമിൻ കെ , ആന്റിഓക്സിഡന്റ് എന്നിവ അടങ്ങിയ  ബ്രൊക്കോളി ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നു.