
തമിഴിലും കന്നഡയിലും തെലുങ്കിലും മികച്ച വേഷങ്ങള്‍ ചെയ്ത ശാരി പത്മരാജന്റെ ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറിയത്, ഇപ്പോൾ നടി പത്മരാജന്‍ തന്നെ വഴക്ക് പറഞ്ഞതിനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ. ഒരു ചിത്രത്തിന്റെ ഷൂട്ട് നടക്കവേ താന്‍ ചാര കണ്ണ് മറക്കാനായി കറുത്ത ലെന്‍സ് വച്ചു. ക്യാമറാമാന്‍ വേണു അത് കണ്ടുപിടിച്ചു, എന്നിട്ട് ആ കാര്യം പത്മരാജസാറിനോട് പോയി പറഞ്ഞു, അപ്പോൾ ലെന്‍സ് വെച്ച് അഭിനയിച്ചതിന് എല്ലാവരുടെയും മുന്നില്‍ വെച്ച് എന്നെ അദ്ദേഹം വഴക്ക് പറഞ്ഞു,ശാരി പറയുന്നു.

എല്ലാവരുടെയും മുന്നില്‍ വെച്ച് ഞാന്‍ നാണം കെട്ടുപോയി. ഒരു സ്‌കൂളില്‍ വെച്ചാണ് ഷൂട്ട് നടക്കുന്നത്. ഷൂട്ട് തുടങ്ങി രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഞാന്‍ ലെന്‍സ് വെക്കുന്നുണ്ട് എന്നവർ അറിഞ്ഞത്. അതിന് കാരണക്കാരൻ വേണു സാറും. ശാരി കണ്ണിൽ ലെൻസ് വെക്കുന്നുണ്ടോ എന്ന് ചോദിച്ചു , വേണു സാര്‍ വിചാരിച്ചത് കാഴ്ചക്കുറവിനോ മറ്റോ ഉപയോഗിക്കുന്ന ലെന്‍സ് ഉണ്ടല്ലോ അതാണെന്നാണ്. ഉണ്ട് സാര്‍, ഞാന്‍ ബ്ലാക്ക് ലെന്‍സ് വെക്കുന്നുണ്ട്’ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഉടനെ ഇതൊന്നും ശരിയല്ലെന്ന് പത്മരാജന്‍ സാറിനോട് പോയി പറഞ്ഞു.
ഈ കഥാപാത്രം ചെയ്യാന്‍ ഇവിടെ ഒരുപാട് അഭിനേതാക്കള്‍ ഉണ്ട്. അതല്ലാതെ ഞാന്‍ ചെന്നൈയില്‍ പോയി നിന്നെ സെലക്ട് ചെയ്തത് നിന്റെ കണ്ണുകൊണ്ട് മാത്രമാണ്. എന്നിട്ടാണോ നീ ഇങ്ങനെ ചെയ്യുന്നത്. ഇവിടെ വേറെ ഒരു പെണ്‍കുട്ടിയെയും കിട്ടില്ലെന്നാണോ വിചാരം, എന്നെല്ലാം പത്മരാജന്‍ സാര്‍ എല്ലാവരെയുടെയും മുന്നില്‍ വെച്ച് വഴക്ക് പറഞ്ഞു. എനിക്ക് നാണക്കേടായി പോയി, ശാരി പറയുന്നു.












