
ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് പാഴ്‌ചിലവാണ് വഹിക്കുന്നതെന്നും, ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുകയാണെന്നും വെളിപ്പെടുത്തി സിപിഎം നേതാവും, മുന്‍മന്ത്രിയുമായ ജി സുധാകരന്‍. കെ വി തോമസിന് മാസം പത്തുമുപ്പത് ലക്ഷം രൂപയാണ് കിട്ടുന്നത്, ഇതൊക്കെ അദേഹം കൊണ്ടുപോയി പുഴുങ്ങിത്തിന്നുമോ, അയാൾ ഒരു പഴയ കോൺഗ്രസുകാരനാണ്, അതുപോലെ അയാൾ ഫ്‌ളൈറ്റിൽ പോയി വരുന്നതിന് തന്നെ നല്ല ചിലവുണ്ടാകും,. അയാൾ മാസം 10 തവണ ഡല്‍ഹിയില്‍ പോയി വരുന്നതിന് എത്ര ചെലവ് വരും. അതോ ദിവസവും പോയി വരുന്നുണ്ടോ,
ഡല്‍ഹിയിലിരിക്കുന്ന കെവി തോമസിന് 12 ലക്ഷം രൂപ യാത്രാ ചിലവ് , രണ്ടര, മൂന്നര ലക്ഷം ശമ്പളം മാസം. അതുകൂടാതെ അയാള്‍ക്ക് കോളേജ് പ്രൊഫസറുടെ പെന്‍ഷന്‍, എംഎല്‍എയുടെ പെന്‍ഷന്‍, എംപിയുടെ പെന്‍ഷന്‍, പിന്നെ ഈ ശമ്പളവും. ഒരു മാസം എത്രലക്ഷം രൂപ അദ്ദേഹത്തിന് കിട്ടും. ഇതൊക്കെ പുഴുങ്ങിത്തിന്നുമോ? എന്തിനാ ഇത്രയും പൈസ. പത്തുമുപ്പത് ലക്ഷം രൂപയല്ലേ ഒരുമാസം കൈയില്‍ കിട്ടുന്നത്. ഡിസിസി പ്രസിഡന്റ്, ഞങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാള്‍. എന്നിട്ട് അയാൾ നമ്മുടെ ഭാഗത്തേക്ക് വന്നു. നമ്മള്‍ അദ്ദേഹത്തെ പരിഗണിച്ചു. എനിക്ക് 35,000 രൂപ പെന്‍ഷന്‍ മാത്രമാണുള്ളത്. ഇതില്‍നിന്നാണ് ഞാന്‍ 9000 രൂപ പാര്‍ട്ടിക്ക് കൊടുക്കുന്നത്. അത് ഞാൻ കൊടുക്കും കാരണം അതെന്റെ പാർട്ടി പ്രവർത്തനമാണ് ജി സുധാകരൻ പറഞ്ഞു.
അതേസമയം, ആശാവര്‍ക്കര്‍മാരുടെ കുടിശ്ശിക അടക്കമുള്ള വിഷയങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച കെ വി തോമസ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ടത്. ചര്‍ച്ചയില്‍ നിര്‍മലാ സീതാരാമന്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെതോടെ, അവിടെ കെ.വി. തോമസിന് കൈമലര്‍ത്തി കാണിക്കേണ്ടി വന്നു.സര്‍ക്കാരിന്റെ നോട്ട് കിട്ടിയാല്‍ അത് മന്ത്രിക്ക് നല്‍കുമെന്നും ഇപ്പോള്‍ തന്റെ കൈയില്‍ കണക്കൊന്നും ഇല്ലെന്നും തോമസ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായതിനാല്‍ അതിലെന്താണ് പ്രശ്‌നമെന്ന് പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചെന്നും ,ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നംമാത്രം അറിയിക്കാനല്ല മന്ത്രിയെ കണ്ടതെന്നും കെ വി തോമസ് പറഞ്ഞു.











