കൊല്ലം ആവണീശ്വരത്ത് നിന്നും കാണാതായ പെൺകുട്ടിയെ തിരൂർ റയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി

കൊല്ലം ,ആവണീശ്വരത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തി. പെൺകുട്ടി തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായാണ് വിവരം. കുട്ടി തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചത്. റെയിൽവേ പൊലീസിനൊപ്പം സുരക്ഷിതയാണെന്ന് പെൺകുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണി മുതലായിരുന്നു പെൺ കുട്ടിയെ കാണാതായത്. വൈകിട്ട് ആറരയോടെയാണ് പൊലീസിൽ പെൺകുട്ടിയെ കാണാതായ പരാതി ലഭിച്ചിരുന്നത്.

പരാതി ലഭിച്ചതിന് പിന്നാലെ,പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടി താൻ തിരൂരിലെത്തിയെന്ന വിവരം വിളിച്ചറിയിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതലായിരുന്നു കുട്ടിയെ കാണാതായത്.പിന്നീട് വ്യാപക തിരച്ചിലിലായിരുന്നു കുന്നിക്കോട് പൊലീസ്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് 13 കാരിയായ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും വിവര൦ ലഭിച്ചിരുന്നു. പരാതി ലഭിച്ചതിന് തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടി താൻ തിരൂരിലെത്തിയെന്ന വിവരം വിളിച്ചറിയിച്ചത്.