ആ കുടുംബത്തിന്റെ പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തി ഒരിക്കലും വരാത്ത ലോകത്തിലേക്ക് അവൻ യാത്രയായി.

ദില്ലിയിലാണ് ആ കുടുംബത്തെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ ദുരന്തം ഉണ്ടായത്. ഉച്ചക്ക് കഴിക്കാൻ വന്നിട്ട് തിരിച്ചു ജോലിക്ക് പോയ മകൻ ഇനി തിരികെ വരില്ല എന്ന സത്യം ആ മാതാപിതാക്കൾക്ക് ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ദില്ലിയിലെ ഗാന്ധി…

ദില്ലിയിലാണ് ആ കുടുംബത്തെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ ദുരന്തം ഉണ്ടായത്. ഉച്ചക്ക് കഴിക്കാൻ വന്നിട്ട് തിരിച്ചു ജോലിക്ക് പോയ മകൻ ഇനി തിരികെ വരില്ല എന്ന സത്യം ആ മാതാപിതാക്കൾക്ക് ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ദില്ലിയിലെ ഗാന്ധി വിഹാറില്‍ തട്ടുകടയിൽ ജോലിനോക്കുന്ന രാം കിഷോറിന്റെ അഞ്ചു മക്കളിൽ രണ്ടാമനായിരുന്നു രവി കുമാർ(18). തട്ടുകടകൊണ്ടായിരുന്നു ആ കുടുംബം ഉപജീവനം നടത്തിയിരുന്നത്. അങ്ങനെ ഇരിക്കെ ആണ് രവി കുമാറിന് ഒരു ജോലി ലഭിച്ചത്. അച്ഛനെ സഹായിക്കാൻ കഴിയുന്നതിലുള്ള അതിയായ സന്തോഷത്തിലായിരുന്നു രവി.

പതിവ് പോലെ രവി ജോലി സ്ഥലത്തുനിന്നും വീട്ടിൽ കഴിക്കാൻ വന്നതിനുശേഷം തിരികെ പോകും വഴിയാണ് ഒരു കുടുംബത്തിന്റെ മുഴുവൻ സന്തോഷങ്ങളും ആ റോഡിൽ പൊലിഞ്ഞു പോയത്. വഴിമധ്യേ ഒരു മരത്തിൽ കുരുങ്ങി താഴേക്ക് നീണ്ടു കിടന്ന പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ആഴത്തിൽ മുറിവേറ്റ രവി മരിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ചൈനീസ് മഞ്ചയാണ് കഴുത്തില്‍ കുരുങ്ങിയതെന്നാണ് സംശയം. ഈ ഇനം നൂലുകള്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതാണെങ്കിലും അനധികൃതമായി വില്‍ക്കപ്പെടുന്നുണ്ട്. ചൈനയില്‍ ഉല്‍പ്പാദിപ്പിച്ച്‌ ഇന്ത്യയില്‍ വിപണനത്തിനെത്തുന്ന മഞ്ച നൂലുകള്‍ 2017 ജനുവരിയിലാണ് നിരോധിച്ചത്. ദൃഢതയേറിയ ഈ നൂലുകള്‍ പൊട്ടില്ലെന്നതാണ് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം.

ആരും പട്ടം പറത്തിയപ്പോൾ അല്ല നൂൽ കുരുങ്ങി അപകടം ഉണ്ടായത് എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.