‘എമ്പുരാൻ’ സിനിമ കാണും, സിനിമ സിനിമയാണെന്നാണ് എം ടി രമേശ് പറഞ്ഞത്; അത് പാർട്ടി നയമാണ്,കേന്ദ്രമന്ത്രി ജോർജ് കുര്യൻ

എമ്പുരാൻ സിനിമ കണ്ടിട്ടില്ലെന്നും സിനിമ കാണുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മോഹൻ ലാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി എത്തി. ഇപ്പോൾ ഉയർച്ചയിലേക്ക് വന്നു. മാധ്യമ പ്രവർത്തകർ പടം കാണു എന്നിട്ട് ചോദിക്കു. ബിജെപി അടുത്ത തിരഞ്ഞെടുപ്പിൽ കുതിച്ചുയരും. എമ്പുരാൻ ആദ്യം നെഗറ്റീവ് അതിനാൽ ഉയരങ്ങളിലേക്കുള്ള ബിജെപി പാതയാണ് എമ്പുരാൻ എന്നും ജോർജ് കുര്യൻ പറഞ്ഞു.സിനിമ സിനിമയാണ് എന്നാണ് എംടി രമേശ് പറഞ്ഞത്. അത് സംസ്ഥാന അധ്യക്ഷൻ എൻഡോസ് ചെയ്തതുമാണ്. താനും സിനിമ കാണും. രമേശ് പറഞ്ഞതാണ് പാർട്ടി നയമെന്നും ജോർജ് കുര്യൻ പറഞ്ഞു,

അതുപോലെ ,മോഹൻ ലാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി എത്തി. ഇപ്പോൾ ഉയർച്ചയിലേക്ക് വന്നു. മാധ്യമ പ്രവർത്തകർ പടം കാണു എന്നിട്ട് ചോദിക്കു. ബിജെപി അടുത്ത തിരഞ്ഞെടുപ്പിൽ കുതിച്ചുയരും. എമ്പുരാൻ ആദ്യം നെഗറ്റീവ് അതിനാൽ ഉയരങ്ങളിലേക്കുള്ള ബിജെപി പാതയാണ് സിനിമ എന്നും ജോർജ് കുര്യൻ പറഞ്ഞു.

അതേസമയം, സിനിമയെ സിനിമയായി തന്നെ കാണണം, പ്രത്യേകിച്ചും എമ്പുരാൻ സിനിമയെ സിനിമയായി തന്നെ കാണണം,ഇതിനു മുൻപേയും സംഘപരിവാറിനെതിരെ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്, ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞിരുന്നു.