അമിതവണ്ണം കുറക്കണമെന്നുണ്ടോ? എങ്കിൽ മുതിര കഴിക്കൂ

ഇന്നത്തെ കാലത്ത് അമിതവണ്ണവും, ചാടുന്ന വയറുമെല്ലാം തന്നെ പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇതിനുള്ള പരിഹാരം കൂടിയാണ് മുതിര. വിശപ്പ് കുറക്കാന്‍ മുതിര സൂപ്പ് കഴിക്കുന്നത് വളരെ നല്ലതാണ്. അമിത വിശപ്പ് പലപ്പോഴും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഉള്ള താല്‍പര്യം വര്‍ധിപ്പിക്കും, ദഹനം മെച്ചപ്പെടുത്താനും മുതിരയിലെ നാരുകള്‍ നല്ലതാണ്. ഇതുപോലെ വിശപ്പ് നിയന്ത്രിച്ച് നിര്‍ത്താനും ഇതേറെ നല്ലതാണ്. തടി കുറയ്ക്കാനും അമിതവണ്ണം കുറയ്ക്കാനും മികച്ചതാണ് മുതിരസൂപ്പ്. ഇത് ഭക്ഷണത്തിന് മുന്‍പ് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. മുതിരയ്‌ക്കൊപ്പം വെളുത്തുള്ളി കൂടി ചേര്‍ത്ത് സൂപ്പുണ്ടാക്കാം.

മല്ലിയില, ഇഞ്ചി തുടങ്ങിയ ആരോഗ്യകരമായവ ഇതിനൊപ്പം ചേര്‍ക്കുകയും ചെയ്യാം. ഇതല്ലെങ്കില്‍ മുതിര വേവിച്ച് കഴിയ്ക്കാം. ഇതല്ലാതെ പല ആരോഗ്യ ഗുണങ്ങളും മുതിര നമുക്ക് നല്‍കുന്നുണ്ട്.കൊളസ്‌ട്രോൾ പോലുള്ള പല രോഗങ്ങൾക്കും ഇത് നല്ലൊരു മരുന്നാണ്. മുതിര, ശരീരത്തിലെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ലെവല്‍ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.സ്ത്രീകളിലെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മുതിര. സ്ത്രീകളില്‍ ഉണ്ടാകുന്ന അമിതമായിട്ടുള്ള രക്തസ്രാവം കുറയ്ക്കാന്‍ മുതിര കഴിക്കുന്നത് നല്ലതാണ്,