ആശങ്കൾ ഉയർത്തുന്ന രീതിയിൽ നമ്മളുടെ ശരീരത്തിലുണ്ടാകുന്ന ചെറിച്ചിൽ, തിണർപ്പ് ഇവയുടെ കാരണങ്ങൾ അറിയാം

ചർമ്മത്തിൽ ചൊറിച്ചിൽ, തിണർപ്പ് തുടങ്ങിയ പതിവ് ചർമ്മ പ്രശ്നങ്ങൾ ഒരു സാധാരണ ആശങ്കയാണ്. മരുന്നുകൾ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ഈ പ്രശ്നങ്ങൾ കൂടുതൽ പ്രശ്നത്തിലേക്ക് നയിച്ചേക്കാം. ജീവിതശൈലിയും ഭക്ഷണക്രമത്തിലെ മാറ്റങ്ങളും ഈ ചർമ്മ പ്രശ്നത്തെ ഒരു പരിധി വരെ തടയാൻ സഹായിക്കും.

1. പഞ്ചസാരയുടെ അമിത ഉപയോഗം, പ്രത്യേകിച്ച് പഞ്ചസാര അടങ്ങിയ പാനീയങ്ങളിലൂടെയും ശീതളപാനീയങ്ങളിലൂടെയും ചർമ്മ അലർജികൾക്ക് കാരണമാകും.

2. അമിതമായ നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ ദഹനശേഷിയെ അവതാളത്തിലാക്കുകയും ചർമ്മപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

3 . വിറ്റാമിൻ ഡിയുടെയോ അവശ്യ പോഷകങ്ങളുടെയോ കുറവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും അണുബാധകൾക്കും ചൊറിച്ചിലിനും സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

1 . ഭക്ഷണത്തിൽ ഡ്രൈ ഫ്രൂട്ട്‌സ് ഉൾപ്പെടുത്തുക. പിസ്ത, ബദാം, വാൾനട്ട് പോലുള്ളവ കഴിക്കുക.

2. പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുക.

3. ആഴ്ചയിൽ ഒരിക്കൽ മിതമായ അളവിൽ മാംസാഹാരം കഴിക്കുക.

4. ദിവസേന വ്യായാമം ചെയ്യുക.

5. ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളം കുടിക്കുക.

6. ശരിയായ ശുചിത്വം പാലിക്കുക.