
സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നാണ് നടി വിൻസിയുടെ കുടുംബം . തത്കാലം നിയമനടപടികളിലേക്ക് കടക്കാൻ താല്പര്യമില്ല, നടിയുടെ കുടുംബം അറിയിച്ചു. വിൻസിയുടെ അച്ഛനാണ് ഇക്കാര്യം എക്സൈസിനെ അറിയിച്ചത്. നടൻ ഷൈൻ ടോം ചാക്കോക്കെതിരായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിൻസിയിൽ നിന്നും മൊഴിയെടുക്കാൻ എക്സൈസ് വിൻസിയുടെ കുടുംബത്തിന്റെ അനുമതി ചോദിച്ചരുന്നു. ഇതിലാണ് കുടുംബം ഇങ്ങനൊരു നിലപാട് വ്യക്തമാക്കിയത്. എന്നാൽ പോലീസിന്റെ ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ ഇപ്പോൾ തമിഴ്നാട്ടിലാണെന്നാണ് സൂചനകൾ.

നടന്റെ ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോൾ ഷൈൻ ഇപ്പോൾ തമിഴ്നാട്ടിലാണന്നാണ് സൂചനകൾ ലഭിക്കുന്നത്. കേസിൽ പ്രതിയല്ലാത്തതിനാൽ തന്നെ നടൻ മടങ്ങിയെത്തുമ്പോൾ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്. എന്നാൽ നടനെ രക്ഷപ്പെടാൻ സഹായിച്ച ആളെ കേന്ദ്രീകരിച്ചും, അന്വേഷണം നടക്കുന്നുണ്ട്. ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയ ഷൈൻ ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് എത്തിയെന്നാണ് സൂചന. ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ രക്ഷപെട്ടത് ഒരു ബൈക്കിലാണെന്നാണ് പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ബോൾഗാട്ടിയിലെത്തിയ നടൻ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ മുറി എടുക്കുകയും . തുടർന്ന് പുലർച്ചെ തൃശൂർ ഭാഗത്തേക്ക് പോയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം ഇന്ന് ഷൈൻ ടോം ചാക്കോക്കെതിരെയുയർന്ന ആരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട് പ്രഖ്യാപനം ഉണ്ടകുമെന്നാണ് നിഗമനം.












