ഇന്നത്തെ നക്ഷത്രഫലം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)- കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, പരീക്ഷാവിജയം, ഇവ കാണുന്നു, ആഗ്രഹങ്ങൾ നിറവേറാ൦

ഇടവം (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)- കാര്യപരാജയം, അഭിമാനക്ഷതം, കലഹം, നഷ്ടം, പരീക്ഷാപരാജയം, ഇച്ഛാഭംഗം ഇവ കാണുന്നു. പ്രതികൂല സന്ദേശങ്ങൾ ലഭ്യമാകാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)- കാര്യവിജയം, പരീക്ഷാവിജയം, ബിസിനസിൽ വർധനവ്, സ്ഥാനക്കയറ്റം, ആത്മവിശ്വാസം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാ൦.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)-കാര്യതടസ്സം, അലച്ചിൽ, ധനതടസ്സം, ചെലവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)- കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

കന്നി((ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)കാര്യവിജയം, സ്ഥാനലാഭം, തൊഴിൽലാഭം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം.

തുലാം ( ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)- കാര്യതടസ്സം, നഷ്ടം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. കാര്യങ്ങൾ ഭാഗികമായി ശരിയാവാം.

വൃശ്ചികം ((വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)- കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, പരീക്ഷാപരാജയം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്) – കാര്യവിജയം, ഉത്സാഹം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്) -കാര്യവിജയം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. നല്ല സന്ദേശങ്ങൾ ലഭിക്കാം.

കുംഭം ( അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) -കാര്യതടസ്സം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, കലഹം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

മീനം ( പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)- കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, പ്രവർത്തനമാന്ദ്യം, യാത്രാപരാജയം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നുചേരാം.