ദൈവാധീനം കൊണ്ട് മാത്രമാണ് എനിക്ക് അദ്ദേഹത്തിന്റെ അഞ്ചോളം സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞത്! എന്റെ മകളും മകനും ആരാധനയോടെയാണ് കണ്ട സിനിമ, ‘തൂവാനത്തുമ്പികൾ’;മോഹൻലാൽ

മലയാള സിനിമയിൽ മികച്ച ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് പത്മരാജൻ, ഇപ്പോൾ പദ്മരാജനെ കുറിച്ച് നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ ആകുന്നത്. പത്മരാജന്റെ സിനിമകള്‍ അഭിനയിക്കാന്‍ കഴിയുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല,എന്നാല്‍ ദൈവാധീനം കൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ അഞ്ചോളം സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്. സോഷ്യൽമീഡിയിൽ മറ്റും ആഘോഷിക്കപ്പെട്ട, പിന്‍കാലങ്ങളില്‍ ക്ലാസ്സിക് ആണെന്ന് വാഴ്ത്തിയ ചിത്രമാണ് ‘തൂവാനത്തുമ്പികള്‍’. ഇറങ്ങിയ കാലത്തേക്കാളും ആ സിനിമകള്‍ എല്ലാം ഇന്ന് ചര്‍ച്ചയാകുന്നുണ്ടെങ്കില്‍ അതാണ് ആ മഹാ പ്രതിഭയ്ക്ക് കാലം കാത്തുവെച്ച ദക്ഷിണ, മോഹൻലാൽ പറഞ്ഞു.

1986ല്‍ അദ്ദേഹം സംവിധാനം ചെയ്ത രണ്ട് സിനിമകളിലൂടെയാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. ദേശാടനക്കിളി കരയാറില്ല, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രങ്ങളായിരുന്നു. സൂഷ്യൽമീഡിയിലൂടെയും സിനിമകളില്‍ പോലും ആഘോഷിക്കപ്പെട്ട, പിന്‍കാലങ്ങളില്‍ ക്ലാസ്സിക് ആണെന്ന് വാഴ്ത്തിയ ചിത്രമാണ് തൂവാനത്തുമ്പികള്‍. അതുപോലതന്നെ കാലത്തിന് മുമ്പേ പിറന്ന ചിത്രങ്ങളായിരുന്നു സീസണും, ദേശാടനക്കിളി കരയാറില്ല എന്ന സിനിമയുമെല്ലാം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സോളമന്റെയും സോഫിയയുടെയും പ്രണയത്തെ മാത്രമല്ല, ക്ലാരയെയും മഴയെയും ജോണ്‍സണ്‍ മാഷിന്റെ സംഗീതവുമെല്ലാം എന്റെ മകളും മകനും അടങ്ങുന്ന തലമുറ ആരാധനയോടെ നോക്കുമ്പോള്‍ അതിന്റെയൊക്കെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ ചാരിതാര്‍ഥ്യമുണ്ട്, മോഹൻലാൽ പറഞ്ഞു. പത്മരാജന്റെ 80ാം പിറന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.