കേരളം കണ്ട വലിയ ഒറ്റുകാരനും, വഞ്ചകനുമാണ് മുഖ്യമന്ത്രി, ആദ്യം വഞ്ചിച്ചത് വി എസ് അച്യുതാനന്ദനെ; പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയൻ വഞ്ചകനെന്ന് പി വി അന്‍വര്‍. ഒതായിലെ വീട്ടില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അൻവറിന്റെ ഈ പ്രതികരണം. കേരളം കണ്ട ഏറ്റവും വലിയ ഒറ്റുകാരനും വഞ്ചകനുമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നാണ് അന്‍വറിന്റെ പ്രസ്താവന. ആദ്യം വഞ്ചിച്ചത് വി എസ് അച്യുതാനന്ദനെയാണ്. ആ വഞ്ചനയുടെ ഫലമാണ് അദ്ദേത്തിന്റെ ഇന്നത്തെ മുഖ്യമന്ത്രി പദം പോലും. തീര്‍ത്തും വഞ്ചകനായ മുഖ്യമന്ത്രിക്ക് എന്നെ എങ്ങനെ വഞ്ചകനെന്ന് വിളിക്കാന്‍ പറ്റും എന്നുമാണ് പി വി അൻവർ പറയുന്നത്.

അതുപോലെ മുഖ്യമന്ത്രി അടുത്തകാലത്ത് നടത്തിയ ചില വഞ്ചനകള്‍ കേരളത്തിലെ ജനങ്ങളുടെയും ജഖാക്കളുടെയും മനസാക്ഷിക്ക് വിട്ടുകൊടുക്കാനാണ് ഇങ്ങനെയൊരു പത്രസമ്മേളനം നടത്തേണ്ടി വന്നതെന്നും അൻവർ പറയുന്നു. മലപ്പുറത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ് അതില്‍ പ്രധാനപ്പെട്ടത്. ഈ ജില്ലയെ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി. ആ വിഷയം ഏറ്റെടുക്കുന്നത് പി വി അന്‍വറാണ്. ഇന്നലെ ഈ വിഷയമ കെ.സി വേണുഗോപാല്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പറഞ്ഞു. യുഡിഎഫ് ഏറ്റെടുത്തതില്‍ സന്തോഷം.ജനങ്ങള്‍ അത് മനസിലാക്കാന്‍ കഴിയുന്ന വോട്ടര്‍മാരും ജനങ്ങളുമാണ് നിലമ്പൂരിലുള്ളത് അൻവർ പറയുന്നു.

അതേസമയം ,പിതാവിനെ പോലെ പിണറായിയെ വിശ്വസിച്ചുവെന്നും മുഖ്യമന്ത്രി കള്ളകടത്തിന്റെ ഭാഗമാണെന്ന് അന്നും ഇന്നും വിശ്വസിക്കുന്നില്ലെന്നും പിണറായി വ്യക്തമാക്കി. റിയാസ് വന്നു കയറിയത് മുതല്‍ എല്ലാത്തിനും മാറ്റം വന്നുവെന്നും ആരോപിച്ചു. കൊടും വഞ്ചന നടത്തിയ മുഖ്യമന്ത്രിയ്ക്ക് അന്‍വറിനെ പറയാന്‍ അവകാശമില്ല. മകളെ ആറ് മാസം ജയിലിലടക്കുന്നെങ്കില്‍ ജയിലിലടക്കട്ടെയെന്ന് മുഖ്യമന്ത്രി തീരുമാനിച്ചാല്‍ തീരുന്ന വിഷയമേ ഇവിടെയുള്ളൂ. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വലയത്തില്‍ ആണ് മുഖ്യമന്ത്രി എന്നും അൻവർ പറഞ്ഞു.