മുടി കൊഴിച്ചിലുണ്ടോ? എങ്കിൽ കാരണം ഇതാണ്

അമിതമായ മുടികൊഴിച്ചിൽ ഇന്ന് നിരവധി പേരെ ബാധിക്കുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഒരു ദിവസം ഏകദേശം 50-100 മുടി കൊഴിയുന്നത് തികച്ചും സാധാരണമാണ്. എന്നാൽ അതിന് കൂടുതൽ മുടികൊഴിയുന്നത് നിസാരമായി കാണരുത്. മുടികൊഴിച്ചിലിന് പിന്നിലെ പൊതുവായ കാരണങ്ങളെ കുറിച്ചു പോഷകാഹാര വിദഗ്ധ ലോവ്നീത് പറയുന്നു.

1 . ശരീരത്തിൽ പ്രോട്ടീന്റ അളവ് കുറയുന്നത് മുടികൊഴിച്ചിലുണ്ടാകാം. പ്രതിദിനം കുറഞ്ഞത് 80-100 ഗ്രാം പ്രോട്ടീൻ ശരീരത്തിൽ എത്തേണ്ടതുണ്ട്. മുടി പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, എന്നും ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കിൽ മുടി വളർച്ച കുറയ്ക്കു൦ .

2 .കുടലിന്റെ ആരോ​ഗ്യം അവതാളത്തിലാകുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകാം. പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും കുടലിന്റെ ആരോഗ്യം പ്രധാനമാണ്.

3 . തൈറോയ്ഡ് ഹോർമോണുകൾ, കോർട്ടിസോൾ അളവ്, ഈസ്ട്രജൻ അളവ്, ആൻഡ്രോജൻ തുടങ്ങിയ ചില ഹോർമോണുകൾ പരിശോധിക്കാൻ പോഷകാഹാര വിദഗ്ധൻ നിർദ്ദേശിക്കുന്നു. കാരണം ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്.

4 .ഉയർന്ന സമ്മർദ്ദം മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കുകയും, മുടി വളർച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചിൽ എപ്പോഴും നിങ്ങൾ എന്ത് കഴിക്കുന്നു എന്നതിനെക്കുറിച്ചല്ല. നിങ്ങളുടെ ശരീരത്തിന് എന്ത് ആഗിരണം ചെയ്യാനും സന്തുലിതമാക്കാനും ഫലപ്രദമായി ഉപയോഗിക്കാനും കഴിയും.