
രാജ്ഭവനിലെ ചിത്ര വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണർമാരെ യഥാർത്ഥത്തിൽ പിൻവലിക്കണമെന്നാണ് നിലപാട്, അദേഹം പറഞ്ഞു. സിപിഐക്കും ,സിപിഐഎമ്മിനും ഈ വിഷയത്തിൽ രണ്ട് അഭിപ്രായമില്ല. രാജ്ഭവൻ പൊതുസ്ഥലമാണ്. പൊതുയിടത്തിൽ വർഗീയത പ്രചരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരടയാളവും ഉപയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്രട്ടറിയേറ്റിലേക്കും നിയമസഭയിലേക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിപിടിച്ച് ഞങ്ങൾ പോയാൽ എങ്ങനെയിരിക്കും.
ആ കൊടി പിടിച്ച് പുഷ്പാർച്ചന നടത്തണമെന്നു പറഞ്ഞാൽ അസംബന്ധമല്ലേയെന്ന് അദ്ദേഹം ചോദിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങൾ സംബന്ധിച്ചും എംവി ഗോവിന്ദൻ പ്രതികരിച്ചു. യുഡിഎഫിന് വികസനത്തെ കുറിച്ച് മിണ്ടാൻ ആകുന്നില്ലെന്ന് അദേഹം വിമർശിച്ചു. നിലമ്പൂരിൽ വലിയതോതിൽ ഇടതുപക്ഷം മുന്നോട്ടുപോയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ബിജെപിയും കോൺഗ്രസും ഇലക്ട്രൽ ബോണ്ടിലൂടെ ദേശീയപാത കരാറുകാരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.











