ഐ ഫോൺ 17 സീരീസിന്റെ ലോഞ്ചിങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഐ ഫോൺ 17 സീരീസിന്റെ ലോഞ്ചിങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ആപ്പിൾ. കലിഫോർണിയയിലെ കുപ്പോർട്ടിനോയിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററിൽ സെപ്റ്റംബർ 9 ന് ആയിരിക്കും ലോഞ്ചിങ് നടക്കുക.  ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 എയര്‍ തുടങ്ങിയ നാല് പുതിയ മോഡലുകളാണ് ഐഫോണ്‍ പുറത്തിറക്കുക. ആപ്പിളിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ മോഡലാണ് ഐഫോണ്‍ 17 എയര്‍ എന്നും വാർത്തകളുണ്ട്.

ഡിസൈനിങ്ങിലും ,പ്രോഗ്രാമിങിലും ഉൾപ്പടെ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.  ഇന്ത്യയില്‍ സെപ്റ്റംബര്‍ 19 ന് വില്‍പ്പന ആരംഭിക്കും. സെപ്റ്റംബര്‍ 12 ന് പ്രീ-ഓര്‍ഡറുകള്‍ക്ക് തുടക്കമാകും. പുതിയ എഐ അധിഷ്ഠിത സവിശേഷതകളോടെയായിരിക്കാം ആപ്പിള്‍ iOS 26 അവതരിപ്പിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പരിഷ്‌കരിച്ച ഫ്‌ലാറ്റ്-എഡ്ജ് ഡിസൈനിലേക്ക് ഐഫോണ്‍ 17 മാറിയേക്കുമെന്നും വിവരമുണ്ട്.