ഓണത്തെ വരവേൽക്കാൻ ഒരുങ്ങി മലയാളികൾ; ഇന്ന് ഉത്രാടപ്പാച്ചിൽ

കേരളം മുഴുവൻ ഉത്സവോത്സാഹത്തിന്റെ നിറങ്ങളിൽ മുങ്ങുകയാണ്. ഓണത്തിന്റെ വരവിനെ വരവേൽക്കാനൊരുങ്ങി വീടുകളിലും വിപണികളിലും തിരക്കേറി. തിരുവോണത്തിന് സദ്യവട്ടങ്ങൾ ഒരുക്കാൻ അവശ്യസാധങ്ങൾ വാങ്ങിക്കാനുള്ള  ഇന്ന് ഉത്രാടപ്പാച്ചിലിലാണ് മലയാളികൾ. പൂക്കൾ മുതൽ വസ്ത്രവും ഓണത്തപ്പനും കലങ്ങളും പാത്രങ്ങളുമുൾപ്പെടെ നിരത്തിവച്ച ഓണവിപണിയിലേക്ക് ഇറങ്ങുന്നത് തന്നെ മലയാളികൾക്ക് ആവേശമാണ്.

ഉത്രാടപ്പാച്ചിലോടെ വീടുകളിൽ ഓണപ്പൂക്കളവും സദ്യയ്ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചു. കുടുംബാംഗങ്ങൾ ഒന്നിച്ച് കൂടുന്ന ഓണം, മലയാളികളുടെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും സുവർണ നിമിഷമാണ്.

നാളെ തിരുവോണം. സദ്യയും, വള്ളംകളിയുടെ ആവേശവും, പുലിക്കളിയുടെ നിറവുമൊത്ത് കേരളത്തിന്റെ സാംസ്കാരിക മഹിമയെ ലോകത്തിന് മുന്നിൽ തെളിയിക്കുന്ന ദിനമായി മാറും.