
2025 നവംബര് 3 -നു നടന്ന ചലചിത്ര അവാർഡ് പുരസ്‌കാരത്തിന് റാപ്പർ വേടന് മികച്ച ഗാനരചയ്താവ് അവാർഡ് ലഭിച്ചു.എന്നാൽ ലൈംഗിക ആരോപണ കേസിലും ചില വിവാദങ്ങളിലും ഉൾപ്പെട്ട വേടൻ ഈ അവാർഡിന് യോഗ്യൻ ആണോ എന്നാണ് ഇപ്പോൾ ഉള്ള ചർച്ച വിഷയം..മലയാളി ഏറ്റുപാടിയ വിയർപ്പു തുന്നിയ കുപ്പായം… എന്ന ഗാനത്തിനാണ് അവാർഡ് ലഭിച്ചത് .
അവാർഡ് പ്രഖ്യാപിച്ചതിനു പിന്നെലെ സമൂഹമാധ്യമങ്ങളിലും ചില വാർത്തകളിലും ഫേസ്ബുക് പോസ്റ്റുകളിലും ചർച്ചകൾ ആരംഭിച്ചു. കലാകാരന്റെ കഴിവ് മാത്രം നോക്കി എടുക്കണം എന്നും അഭിപ്രായ പെടുന്നവരും ഉണ്ട്. പക്ഷെ വേടന്റെ പുരസ്‌കാരം കലാരംഗത്തെയും യുവാക്കൾക്കിടയിലും വലിയ പ്രചോദനം നേടി. ഇങ്ങനെ തുടരുന്നു ചർച്ചകൾ.
വയലാറും ഒഎൻവിയും അലങ്കരിച്ച പദവിയിലേക്ക് ഒരു റാപ്പർ വേടനും. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രം പത്തു പുരസ്കാരങ്ങൾ വാരികൂട്ടിയെങ്കിൽ, അതിൽ ശ്രദ്ധേയ പുരസ്കാരം ഈ യുവവാവിനുള്ളതാണ്. മലയാളി ഏറ്റുപാടിയ ‘വിയർപ്പു തുന്നിയ കുപ്പായം…’ ഗാനത്തിലെ വരികൾക്കാണ് വേടൻ എന്ന പേരിലറിയപ്പെടുന്ന ഹിരൺദാസ് മുരളിയെന്ന തൃശൂരുകാരൻ പുരസ്കാരം നേടിയത്.











