ലോകത്ത് എവിടെ യുദ്ധമുണ്ടായാലും ഇന്ധന പ്രതിസന്ധിയോ വിലക്കയറ്റമോ ഇന്ത്യയെ ബാധിക്കാത്തതിന് കാരണം ഇതാണ്

ലോക യുദ്ധങ്ങൾക്കിടയിലും നമ്മൾ ഇന്ത്യക്കാർ സുരക്ഷിതരാണ്.
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴും, ആഗോളതലത്തിൽ വലിയ
പ്രതിസന്ധികൾ നടക്കുമ്പോഴും ഇന്ത്യയിൽ ഇന്ധനക്ഷാമമോ വലിയ വിലക്കയറ്റമോ ഉണ്ടായിട്ടില്ല.

മുൻകാലങ്ങളിൽ ഗൾഫിൽ ചെറിയൊരു പ്രശ്‌നമുണ്ടായാൽ പോലും ഇന്ത്യയ്ക്ക് എട്ടിന്റെ പണി കിട്ടുമായിരുന്നു. എന്നാൽ ഇന്ന് രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നിട്ടില്ല, പെട്രോൾ പമ്പുകൾ അടഞ്ഞു കിടപ്പില്ല. ഇതിന് പിന്നിൽ ഒരേയൊരു ഉത്തരമേയുള്ളൂ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

മോദി സർക്കാരിന്റെ നയതന്ത്രം ഇന്ത്യയ്ക്ക് നൽകുന്നത് വലിയ സാമ്പത്തിക നേട്ടമാണ്. ലോകത്ത് എന്ത് പ്രതിസന്ധി വന്നാലും അത് സ്വന്തം ജനതയെ ബാധിക്കാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച അതിശക്തമായ നയതന്ത്ര ഇടപെടലുകളും ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളുമാണ് ഭാരതത്തെ ഇന്ന് ലോകത്തിന് മുന്നിൽ തലയുയർത്തി നിർത്തുന്നത് എന്ന് അടിവരയിട്ട് പറയാം.

🔹 74 ദിവസത്തെ കരുതൽ ശേഖരം:
രാജ്യത്ത്അപ്ര തീക്ഷിതമായി എന്ത്പ്ര തിസന്ധി ഉണ്ടായാലുംഅതിജീവിക്കാൻ, 74 ദിവസത്തേക്ക് ആവശ്യമായ പെട്രേ ാളിയം ഉൽപ്പന്നങ്ങളുടെയും പ്രകൃതിവാതകത്തിന്റെ യും കരുതൽ ശേഖരം മോദി സർക്കാർ മുൻകൂട്ടി ഉറപ്പാക്കിയിട്ടുണ്ട്.

🔹അമ്പരപ്പിക്കുന്ന നയതന്ത്ര വിജയം:
യുദ്ധമേ ഖലയായ ഹോർമൂസ് കടലിടുക്കിലൂടെ ഇറാൻ മറ്റ്കപ്പലുകൾ
തടഞ്ഞപ്പോഴും, ഇന്ത്യൻ ചരക്ക്കപ്പലുകളെ സുരക്ഷിതമായി കടത്തിവിട്ടത് ലോകരാജ്യങ്ങളെ തന്നെ അമ്പരപ്പിച്ചു. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ശക്തമായ വിദേശനയത്തിന്റെ വിജയമാണ്.

🔹 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി:
മുൻകാലങ്ങളിൽ ഇന്ധനത്തിനായി ഗൾഫ്രാജ്യങ്ങളെ മാത്ര ംആശ്ര യിച്ചിരുന്ന ഇന്ത്യ, ഇന്ന് 40-ലധികം രാജ്യങ്ങളിൽ നിന്നാണ് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഇത് ഗൾഫ് മേഖലയിലെ യുദ്ധങ്ങളും പ്രതിസന്ധികളും നമ്മെ ബാധിക്കാതിരിക്കാൻ സഹായിച്ചു.

🔹 റഷ്യയിൽ നിന്നുള്ള കുറഞ്ഞവിലയുള്ള എണ്ണ:
പാശ്ചാത്യ രാജ്യങ്ങളുടെ ഭീഷണികൾക്ക് വഴങ്ങാതെ, രാജ്യതാൽപര്യം മാത്രം  മുൻനിർത്തി റഷ്യയിൽ നിന്ന്കുറഞ്ഞവിലയ്ക്ക്എണ്ണ വാങ്ങിയ മോദി  സർക്കാരിന്റെ നയതന്ത്രം  ഇന്ത്യയ്ക്ക് ഉണ്ടാക്കികൊടുത്തത് വലിയ സാമ്പത്തിക നേട്ടമാണ്

ഇന്നത്തെ ആഗോള ഇന്ധന പ്രതിസന്ധി യൂറോപ്യൻ രാജ്യങ്ങളെയും സിംഗപ്പൂർ പോലെയുള്ള അതിസമ്പന്ന രാജ്യങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. അയൽരാജ്യമായ പാകിസ്ഥാനിലാകട്ടെ ഇന്ധനക്ഷാമം കാരണം സ്കൂളുകളും ഓഫീസുകളും അടച്ചിടുകയും ജീവനക്കാർക്ക് ‘വർക്ക് from ഹോം ‘ ഏർപ്പെ ടുത്തുകയും ചെയ്തു. ഈ സ്ഥാനത്താണ് ഇന്ത്യ യാതൊരു കുലുക്കവുമില്ലാതെ
സുരക്ഷിതമായി മുന്നോട്ട് പോകുന്നത്.

🔹 സഹായം തേടി അയൽരാജ്യങ്ങൾ:
പ്രതിസന്ധിയിലായ ശ്രീലങ്ക, മാൽഡീവ്സ് , ബംഗ്ലാദേശ് തുടങ്ങിയ അയാൾ രാജ്യങ്ങൾ അവരുടെ ഇന്ധനക്ഷാമം മറികടക്കാൻ ഇന്ത്യയുടെ കരുതൽ ശേ ഖരത്തിൽ നിന്നും സഹായം അഭ്യർത്ഥിക്കുന്ന തലത്തിലേക്ക് നമ്മുടെ രാജ്യം ഇന്ന് വളർന്നിരിക്കുന്നു.