പെറ്റമ്മ തന്നെ ജീവനോട് മണ്ണില്‍ കുഴിച്ചുമൂടിയ കുഞ്ഞിനെ നായ രക്ഷിച്ചു

ബാങ്കോക്ക്:-തായ്‌ലന്റിലെ നഖോൻ രാറ്റ്ചസിമ പ്രവിശ്യയിലാണ് നായ നാട്ടുകാരുടെ ഹീറോയും അഭിമാനവുമായി മാറിയത്.   കുഞ്ഞിനെ കണ്ടെത്തിയത് പാടത്ത് മണ്ണിൽ പൊതിഞ്ഞ നിലയിലായിരുന്നു . അമ്മ കുഴിച്ചിട്ട് അധികം വൈകാതെ തന്നെ മണം പിടിച്ചെത്തിയ നായ മണ്ണിനടിയിൽ കുഞ്ഞുണ്ടെന്ന് മനസിലാക്കി. ഉടൻ പാടത്ത്…

ബാങ്കോക്ക്:-തായ്‌ലന്റിലെ നഖോൻ രാറ്റ്ചസിമ പ്രവിശ്യയിലാണ് നായ നാട്ടുകാരുടെ ഹീറോയും അഭിമാനവുമായി മാറിയത്.   കുഞ്ഞിനെ കണ്ടെത്തിയത് പാടത്ത് മണ്ണിൽ പൊതിഞ്ഞ നിലയിലായിരുന്നു . അമ്മ കുഴിച്ചിട്ട് അധികം വൈകാതെ തന്നെ മണം പിടിച്ചെത്തിയ നായ മണ്ണിനടിയിൽ കുഞ്ഞുണ്ടെന്ന് മനസിലാക്കി.

ഉടൻ പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന തന്റെ ഉടമയുടെ അടുത്തേക്ക് ഓടി. നായയുടെ വെപ്രാളം കണ്ട് അസ്വാഭാവികത തോന്നിയ കർഷകൻ നായക്കൊപ്പം അവിടെയെത്തി മണ്ണിനടിയിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്തു. ലഭിക്കുന്ന വിവരം  ദിവസങ്ങൾ മാത്രമേ കുഞ്ഞിന് പ്രായമുള്ളൂവെന്നാണ്.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തി. കൈക്കുഞ്ഞിനെ ഉപേക്ഷിച്ചതിനും കുഞ്ഞിനെ വധിക്കാൻ ശ്രമിച്ചതിനും കൗമാരപ്രായക്കാരിയായ ഇവർക്കെതിരെ  കേസെടുത്തു. 15 വയസ് മാത്രമാണ്  അമ്മയ്ക്ക് പ്രായം.

കുഞ്ഞിനെ വധിക്കാൻ ശ്രമിച്ചത് മാതാപിതാക്കൾ അറിഞ്ഞാൽ പ്രശ്നമാകുമെന്ന് ഭയന്നാണ്. കുഞ്ഞിനെ കണ്ടെത്തിയ നായയുടെ പേര് പിങ് പോങ് എന്നാണ്. നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് ഇവനിപ്പോള്‍.