
ആർട്ടിമിസ് 2 ദൗത്യം വിജയകരമായി വിക്ഷേപിച്ച് നാസ. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിലാണ് വിക്ഷേപണം നടന്നത്. ബുധനാഴ്ച വൈകുന്നേരം 6:35ന് നാല് ബഹിരാകാശ യാത്രികരെയുമായി റോക്കറ്റ് കുതിച്ചത്.
10 ദിവസം നീളുന്നതാണ് ആർട്ടിമിസ് 2 ദൗത്യം. 50 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചാന്ദ്രോപരിതലത്തിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ആർട്ടിമിസ് 2 ദൗത്യം വിജയകരമായി വിക്ഷേപിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.
1972ലെ അപ്പോളോ 17 ദൗത്യത്തിലൂടെ ആണ് നാസ മനുഷ്യരുമായി ആദ്യ ചാന്ദ്രദൗത്യം നടത്തിയത്. പതിറ്റാണ്ടുകൾക്ക് ശേഷം അതേ ലോഞ്ച് പാഡിൽ നിന്നാണ് ‘ചന്ദ്രനെ’ തേടി നാലംഗ സംഘം 2,48,000 മൈലുകൾ നീണ്ട യാത്ര തിരിച്ചത്. 10 ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് മുന്നോടിയായി “ലെറ്റ്സ് ഗോ ടു ദ മൂൺ” എന്ന് കമാൻഡർ റീഡ് വീസ്മാൻ ആവേശത്തോടെ പറയുകയുണ്ടായി.











