
പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആദ്യമായി തമിഴിൽ ഒരുക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ കോമഡി ചിത്രമായ ‘സീൻ’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ തിയേറ്റർ റിലീസിന് ഇനി 25 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടകം തന്നെ വലിയ ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ചിത്രത്തിന്റെ പുതിയൊരു മാസ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
തോക്കുമായി മാസ് ലുക്കിൽ നിൽക്കുന്ന സൂര്യയുടെ ചിത്രമുള്ള പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. സൂര്യയോടൊപ്പം മലയാളി താരം നസ്രിയ നായികയായി എത്തുന്ന ചിത്രത്തിൽ നസ്ലിനും ഒരു നിർണ്ണായക വേഷത്തിൽ അണിനിരക്കുന്നുണ്ട്. സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീതസംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ദീപാവലി റിലീസിനുണ്ട്.












