മികവിന്റെയും നവീകരണത്തിന്റെയും കേന്ദ്രമായി രോഹിണി കോളേജ്; പ്ലേസ്‌മെന്റിൽ റെക്കോർഡ് നേട്ടം; ടെക്-ഫെസ്റ്റ് ‘സ്പെക്ട്ര 2026’ ശ്രദ്ധേയമാകുന്നു

കന്യാകുമാരി: ഗുണനിലവാരമുള്ള എഞ്ചിനീയറിംഗ് വിദ്യാഭ്യാസം, നൂതന സാങ്കേതികവിദ്യ, നൈപുണ്യ വികസനം എന്നിവ മുൻനിർത്തി പ്രവർത്തിക്കുന്ന കന്യാകുമാരി ജില്ലയിലെ രോഹിണി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (RCET) ഉന്നതവിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം തുടരുന്നു. വിദ്യാർത്ഥികളുടെ കരിയർ വിജയത്തിന് മുൻഗണന നൽകുന്ന ക്യാംപസ്, അക്കാദമിക് മികവിനൊപ്പം തൊഴിലധിഷ്ഠിത പരിശീലനവും ഉറപ്പാക്കുന്നു.

റെക്കോർഡ് പ്ലേസ്‌മെന്റ് നേട്ടം

2025–26 അക്കാദമിക് വർഷത്തിൽ മിന്നും പ്ലേസ്‌മെന്റ് വിജയമാണ് കോളേജ് കൈവരിച്ചത്. 57 പ്രമുഖ കമ്പനികളിൽ നിന്നായി 667 തൊഴിലവസരങ്ങൾ (Placement Offers) വിദ്യാർത്ഥികൾ സ്വന്തമാക്കി. വിവിധ വിഭാഗങ്ങളിൽ നിന്നായി 511 വിദ്യാർത്ഥികളാണ് ഇതിനകം ക്യാംപസ് സെലക്ഷൻ നേടിയത്. കൃത്യമായ പരിശീലനം, കരിയർ ഗൈഡൻസ്, ഇന്റേൺഷിപ്പുകൾ, ഇൻഡസ്ട്രി ഇന്ററാക്ഷൻ എന്നിവയാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.

2012-ൽ അഞ്ചുഗ്രാമത്തിന് സമീപം പാൽക്കുളത്ത് സ്ഥാപിതമായ ഈ സ്ഥാപനം ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തതും എഐസിടിഇ (AICTE) അംഗീകാരമുള്ളതുമാണ്. കൂടാതെ, 4.00-ൽ 3.46 സിജിപിഎയോടെ (CGPA) നാക് (NAAC) ‘A+’ ഗ്രേഡും പ്രധാന അണ്ടർഗ്രാജ്വേറ്റ് കോഴ്സുകൾക്ക് എൻബിഎ (NBA) അക്രെഡിറ്റേഷനും കോളേജ് നേടിയിട്ടുണ്ട്.
സരോജ എജ്യുക്കേഷണൽ ഗ്രൂപ്പ് ചെയർമാൻ ശ്രീ കെ. നീല മാർത്താണ്ഡന്റെ നേതൃത്വത്തിൽ സ്ഥാപിതമായ കോളേജ്, പ്രോ-ചെയർമാൻ ഡോ. എൻ. നീല വിഷ്ണു, മാനേജിംഗ് ഡയറക്ടർ ഡോ. വി.എം. ബ്ലെസി ജിയോ, പ്രിൻസിപ്പൽ ഡോ. ആർ. രാജേഷ് എന്നിവരുടെ മാർഗനിർദേശത്തിലാണ് പ്രവർത്തിക്കുന്നത്.

അക്കാദമിക് മികവും അംഗീകാരങ്ങളും

ബി.ഇ./ബി.ടെക്, എം.ഇ./എം.ടെക്, എംബിഎ, എംസിഎ, പിഎച്ച്.ഡി., ഡിപ്ലോമ കോഴ്സുകൾ ഇവിടെ ലഭ്യമാണ്. പരമ്പരാഗത ക്ലാസ് മുറി പഠനത്തിനപ്പുറം ഇൻഡസ്ട്രി ലബോറട്ടറികൾ, പ്രോജക്ട് അധിഷ്ഠിത പഠനം, 40-ലധികം സ്റ്റുഡന്റ് ഫോറങ്ങളും ക്ലബ്ബുകളും എന്നിവയിലൂടെ സമഗ്രമായ പരിശീലനമാണ് നൽകുന്നത്. ഡോക്ടറേറ്റ് നേടിയ 70-ലധികം അധ്യാപകർ ഉൾപ്പെടുന്ന ഫാക്കൽറ്റി സംഘമാണ് ഇവിടെയുള്ളത്. കോളേജ്‌ദുനിയ കണക്ട് 4.0 നൽകിയ “എമർജിംഗ് എഞ്ചിനീയറിംഗ് കോളേജ് സൗത്ത് സോൺ അവാർഡ്”, എൻഎസ്എഫ് ഇന്ത്യയുടെ 2025-ലെ “ബെസ്റ്റ് ഗ്രീൻ ക്യാംപസ് അവാർഡ്”, ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) നൽകിയ 5-ാമത് “ഐഇഐ എഞ്ചിനീയറിംഗ് എജ്യുക്കേഷൻ എക്സലൻസ് അവാർഡ് 2026” തുടങ്ങിയ പുരസ്കാരങ്ങളും കോളേജ് കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 3,500-ലധികം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു.

വിസ്മയമായി കോളേജ് ഫെസ്റ്റ് ‘സ്പെക്ട്ര 2026’

സാങ്കേതികവിദ്യ, സംരംഭകത്വം, കല എന്നിവ സമന്വയിപ്പിച്ച് രോഹിണി കോളേജ് സംഘടിപ്പിച്ച വാർഷിക സാങ്കേതിക-കലാമേള ‘സ്പെക്ട്ര 2026’ (SPECTRA 2026) വൻ ശ്രദ്ധ നേടി. വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രാവർത്തികമാക്കാനുള്ള ശക്തമായ വേദിയായി ഫെസ്റ്റ് മാറി.
* ടെക്‌നോവ (TECHNOVA): ഹാക്കത്തോണുകൾ, കോംപറ്റിറ്റീവ് പ്രോഗ്രാമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഐഡിയത്തോണുകൾ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, ഡാറ്റാ സയൻസ് തുടങ്ങിയ ആധുനിക മേഖലകളിലെ മത്സരങ്ങളുമായി ‘ടെക്‌നോവ’ സങ്കേതിക വിഭാഗം ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ പ്രായോഗിക പ്രശ്നപരിഹാര മികവ് തെളിയിച്ച ‘മെഗാ ടെക്നിക്കൽ ചലഞ്ച് 2026’ ഇതിൽ പ്രധാന ആകർഷണമായിരുന്നു.
* മൊബിലിറ്റീസ് (Mobilities): സുസ്ഥിര ഗതാഗത സംവിധാനങ്ങൾ, ഓട്ടോമേഷൻ, ഗ്രീൻ ടെക്നോളജി എന്നിവ ഉയർത്തിക്കാട്ടുന്ന ‘ഗ്രീൻവേഴ്‌സ് & ഇൻഡസ്ട്രിയൽ ഫ്യൂച്ചർവേഴ്‌സ്’ പ്രദർശനവും, ആദ്യകാല യന്ത്രങ്ങൾ മുതൽ എഐ, റോബോട്ടിക്സ്, ഐഒടി വരെയുള്ള സാങ്കേതിക വളർച്ച വിവരിക്കുന്ന ‘വിന്റേജ് ടു മോഡേൺ ടെക്നോളജി എക്‌സ്‌പോ’യും നടന്നു.
* ഫ്ലേവർവേഴ്‌സ് 2026 (FLAVOURVERSE 2026): വിദ്യാർത്ഥികളിൽ സംരംഭകത്വ ശീലം വളർത്തുന്നതിനായി ഭക്ഷ്യ-ലൈഫ്‌സ്റ്റൈൽ സ്റ്റാളുകൾ ഒരുക്കി നടത്തിയ മത്സരത്തിൽ ബിസിനസ് പ്ലാനിംഗ്, ബ്രാൻഡിംഗ്, വിപണന തന്ത്രങ്ങൾ എന്നിവ പരീക്ഷിച്ച് വിദ്യാർത്ഥികൾ യുവ സംരംഭകരായി മാറി.
* വൈബ്രൻസ് 2026 (VIBRANCE 2026): ഗ്രൂപ്പ് ഡാൻസ്, വെസ്റ്റേൺ–ഫ്യൂഷൻ ഡാൻസ്, സംഗീത പരിപാടികൾ, മറ്റ് സാംസ്കാരിക പ്രകടനങ്ങൾ എന്നിവയുമായി അരങ്ങേറിയ കൾച്ചറൽ സെഗ്‌മെന്റ് വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പുറത്തെടുത്തു.
വിദ്യാർത്ഥികളുടെ അറിവുകൾക്കും സർഗ്ഗാത്മകതയ്ക്കും ചിറകുനൽകുന്ന മികച്ച വേദിയായി സ്പെക്ട്ര 2026 മാറിയെന്ന് കോളേജ് അധികൃതർ വിലയിരുത്തി.